തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും അധിക്ഷേപ പരാമർശവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. അനൂപ് രംഗത്ത്.
മത്സ്യത്തൊഴിലാളി വിഷയവുമായി ബന്ധപ്പെട്ട പരാമർശത്തിനിടയിലാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനയുണ്ടായത്.
മത്സ്യത്തൊഴിലാളികൾ ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ അവിടേക്കു പോകേണ്ടത് 2 ക്രിസ്ത്യൻ മന്ത്രിമാരാണെന്നുള്ള തെറ്റായ ധാരണയ്ക്ക് ഉടമയാണ് മുഖ്യമന്ത്രി എന്ന് ആരോപിച്ച ശേഷമാണ് വി. അനൂപ് അധിക്ഷേപ പരാമർശം നടത്തിയത്.
ഈ പ്രസംഗം ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സർക്കാർ മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവരുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടച്ചു മുന്നോട്ടുപോവുകയാണ് സർക്കാരെന്നും വി.
അനൂപ് തന്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.
വസീഫ് ഉദ്ഘാടനം ചെയ്ത മാർ{u{200d}}ച്ചിലാണ് ഈ വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അതേസമയം, ഈ പരാമർശവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

