ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അര്ജുന് ആയങ്കിയുടെ സഹോദരന് കോഴിക്കോട് കസ്റ്റഡിയിലായി.
കണ്ണൂര്‍ അഴീക്കല്‍ കൊവ്വലടി ആയങ്കി ഹൗസില്‍ അജയ് ആയങ്കിയെയാണ് (24) പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന അര്ജുന് വേണ്ടി സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഫണ്ട് ശേഖരണം നടത്തിയതിനാണ് നടപടി.
അര്‍ജുന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ക്യുആര്‍ കോഡ് തയ്യാറാക്കി നല്‍കിയത് അജയ് ആയങ്കിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഈസ്റ്റ് നടക്കാവ് പ്രദേശത്തെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിനു മുന്നിൽവെച്ചാണ് അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നിയമവ്യവസ്ഥയെയും പൊലീസിനെയും വെല്ലുവിളിക്കുന്ന തരത്തില്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്കാന് കൂട്ടുനിന്നു എന്നാരോപിച്ചാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടക്കാവ് എസ്.ഐ എം.പി. വിഷ്ണുരാജും സംഘവുമാണ് ഈ നടപടികൾക്ക് നേതൃത്വം നൽകിയത് എന്ന് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

