ജലവിതരണം തടസ്സപ്പെടും
കാസർകോട് ∙ അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ, പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ നെല്ലിക്കുന്ന് കടപ്പുറം, പള്ളം മൊയ്തീൻ പള്ളി റോഡ്, ബങ്കരക്കുന്ന്, ചീരുംബ റോഡ് ഭാഗങ്ങളിൽ ഇന്നു മുതൽ 12 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
കാസർകോട് ∙ കൊളത്തൂരിലെ വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രം, മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവർ ദൈവംഗളു ക്ഷേത്രം, മഞ്ചേശ്വരം കടമ്പാർ തലേക്കള സദാശിവ ക്ഷേത്രം എന്നിവിടങ്ങളിൽ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ 20ന് അകം അപേക്ഷ ലഭിക്കണം.
സമന്വയ കാസർകോട് കലോത്സവം
കാസർകോട് ∙ സമന്വയ കാസർകോട് നേതൃത്വത്തിൽ ഡിസംബർ 13ന് അന്തർ സംസ്ഥാന കലോത്സവം കാസർകോട് ഉത്സവ് നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എസ്.സദാനന്ദൻ, ജില്ലാ പഞ്ചായത്ത് ഓഫിസ്, വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ പേര് നൽകണം. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.
9446052611.
പുത്തരി വെള്ളാട്ടം നാളെ
പാലക്കുന്ന് ∙ കോട്ടിക്കുളം റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നാളെ നടക്കും. രാവിലെ 6.30നു നട
തുറക്കും. 10നു ദൈവത്തെ മലയിറക്കൽ, പയിങ്കുറ്റി, 11ന് ഊട്ടും വെള്ളാട്ടം പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം, 4നു മലകയറ്റലോടെ സമാപനം.
ജില്ലാ ലൈബ്രറി കൗൺസിലിന്റെ സർഗോത്സവം നാളെ
നീലേശ്വരം ∙ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ സർഗോത്സവം നാളെ 9.30നു ചായ്യോത്ത് ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കവി സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പ്രസംഗം, കവിതാലാപനം. ചലച്ചിത്രഗാനം, കവിതാരചന, കഥാരചന, ചിത്രരചന, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം.
0467-2208141. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

