കൊച്ചിയിൽ മൂന്ന് പേരുടെ ജീവൻ അപഹരിച്ച മിനി കൂപ്പർ കാറപകടത്തിൽ കർശന നടപടിയുമായി ബന്ധപ്പെട്ട കക്ഷികളും സംഘടനകളും രംഗത്ത്.
കേസിൽ ഉൾപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി അപകടത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാരിന്റെ നയങ്ങൾ ഇത്തരം ദുരന്തങ്ങളിൽ പരോക്ഷമായ പങ്കുവഹിക്കുന്നുണ്ടെന്നും, ഇക്കാര്യത്തിൽ സർക്കാർ കൂടിയ പ്രതിയാണെന്നും സംഘടന ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. അപകടവുമായി ബന്ധപ്പെട്ട
അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആലുവ DySP ബൈജു കെ പൗലോസിനാണ് കേസിന്റെ ഔദ്യോഗിക അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
ഇതിനിടയിൽ, കേസിലെ മുഖ്യപ്രതിയായ സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

