ബേക്കൽ ∙ മീൻപിടിത്ത തൊഴിലാളികൾ പാതിരാത്രിയിൽ തടഞ്ഞുവച്ച പുഴ വഴി മണൽ കടത്തിയിരുന്ന സംഘം പൊലീസ് എത്തിയപ്പോൾ കടന്നുകളഞ്ഞു. ബേക്കൽ അഴിമുഖത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
മണൽ കടത്തിയ ഫൈബർ തോണി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് തകർത്തു. ബേക്കൽ അഴിമുഖത്ത് നിന്നും മണൽ ചാക്കുകളിൽ നിറച്ച് തോണിയിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് വാഹനത്തിൽ എത്തിച്ചിരുന്ന സംഘത്തിന്റെ തോണിയാണ് തകർത്തത്.
അതിഥിത്തൊഴിലാളികളെ ഉപയോഗിച്ചാണ് സിമന്റ് ചാക്കുകളിൽ മണൽ നിറച്ചിരുന്നത്.
ഈ മണൽ ചാക്കുകൾ തോണിയിൽ നിന്ന് ഇറക്കി വാഹനത്തിൽ കടത്തുകയായിരുന്നു സംഘം. ദിവസേന നൂറുകണക്കിന് ചാക്ക് മണൽ ഇങ്ങനെ കടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
മണൽക്കടത്ത് തുടർന്നപ്പോഴാണ് നാട്ടുകാർ സംഘടിച്ചത്. കഴിഞ്ഞ ദിവസം രാത്രി മീൻപിടിത്ത തൊഴിലാളികൾ സംഘത്തെ തടഞ്ഞ് പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുൻപ് സംഘം രക്ഷപ്പെട്ടു. മണൽ കടത്തിയ തോണി പൊലീസ് കസ്റ്റഡിയിലെടുത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയായിരുന്നു.
മണൽക്കടത്ത് സംഘം പള്ളിക്കര പുതിയ കടപ്പുറത്തും സജീവമാണെന്നു നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

