ചെറുവത്തൂർ∙ദേശീയപാത 66-ന്റെ പ്രവൃത്തി നടക്കുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ-വ്യാപരഭവൻ റോഡിൽ സ്ഥാപിച്ച ബോക്സ് കൾവർട്ട് നീക്കം ചെയ്ത് ഗതാഗത യോഗ്യമായ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമരത്തിലേക്ക്. ജില്ലയിലെ പ്രധാന നഗരമായ ചെറുവത്തൂരിന്റെ വികസന മുരടിപ്പിന് വഴിവയ്ക്കും വിധത്തിലാണ് റെയിൽവേ സ്റ്റേഷനെയും ടൗണിനെയും രണ്ടായി വിഭജിച്ച് ദേശീയ പാതയുടെ പ്രവൃത്തി.
ഇത്തരമൊരു സാഹചര്യത്തിലാണ് ഗതാഗത സൗകര്യമുള്ള അടപ്പാതയ്ക്കായി ജനകീയ കൂട്ടായ്മ സമരത്തിനിറങ്ങിയത്.
ആദ്യഘട്ടമെന്ന നിലയിൽ ദേശീയപാതയ്ക്ക് സമീപം ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തക സമിതിയംഗം പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ മുകേഷ് ബാലകൃഷ്ണൻ അധ്യക്ഷനായി.
ഇ.വി. ദാമോദരൻ, കെ.കെ.കുമാരൻ, കെ.സുന്ദരൻ, ടി.പി.അഷ്റഫ്,കെ.വി.രഘൂത്തമൻ, ഉദിനൂർ സുകുമാരൻ, പി.വിജയകുമാർ, കെ.പി.രാമകൃഷ്ണൻ, ടി.രാജൻ രാജൻ, സി.
രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

