പെർള ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കപ്പെടുന്നത് മലബാർ മേഖലയിലാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ജില്ലാതല ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിൽ ഉൽപാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്.
സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ഇക്ബാൽ, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, മിൽമ ഡയറക്ടർ പി.പി.നാരായണൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സുബണ്ണ ആൽവ, ജയന്തി, എസ്.ഭാരതി, ആർ. സുന്ദരി ഷെട്ടി, ഫാത്തിമത്ത് റബീന, ജീൻ ലവീന മെന്താരോ, എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹനീഫ്, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽകുമാർ, എൻമകജെ പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ബി.എസ്.ഗംഭീര, വെറ്ററിനറി സർജൻ ഘനശ്യാം ജോഷി, മിൽമ പി ആൻഡ് ഐ ജില്ലാ മേധാവി വി.ഷാജി, ക്ഷീര സംഘം പ്രതിനിധികൾ, ജില്ലാ ക്ഷീരസംഗമം പ്രസിഡന്റ് സംഘാടകസമിതി ചെയർമാനുമായ കെ.സദാനന്ദ ഷെട്ടി, സംഘാടക സമിതി ജനറൽ കൺവീനറും ഡപ്യൂട്ടി ഡയറക്ടറുമായ കെ.ഉഷാദേവി എന്നിവർ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി ക്ഷീരോൽപന്ന നിർമാണ പ്രദർശനത്തിന്റെ ഉദ്ഘാടനവും ക്ഷീരവികസന സെമിനാറും സംഘടിപ്പിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബാട്ടു ഷെട്ടി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

