കാഞ്ഞങ്ങാട് ∙ ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രവർത്തക കൺവൻഷൻ നടത്തി. ആദിവാസികളെ സംരക്ഷിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും തയാറാകണമെന്നു കൺവൻഷൻ ആവശ്യപ്പെട്ടു.
ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ സർക്കാരിനെ യോഗം അഭിനന്ദിച്ചു. കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജൻ അത്തിക്കോത്ത്, പി.ശാന്ത, ഇ.ബാബു, കെ.വി.പ്രമോദ്, കെ.ബാലകൃഷ്ണൻ, രാധാ രവി, ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

