പെർള ∙ കെ.കെ. റോഡിൽ കുഴി അടയ്ക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തി തുടങ്ങി.
ബദിയടുക്ക പൊതുമരാമത്ത് സെക്ഷൻ പരിധിയിലെ വിവിധ റോഡുകളുടെ ടെൻഡർ നടപടികളായി. റീടാറിങ് നടത്താതിനാൽ ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരുന്നു.കാട്ടുകുക്കെ സുബ്രായക്ഷേത്രം,കാട്ടുകുക്കെ ഹയർസെക്കൻഡറി സ്കൂൾ പറത്താജെ,ഗുണ്ട്യടുക്ക,സുരുഡേലു,ബോളുബയൽ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.
ജില്ലി ഇളകി കുണ്ടും കുഴിയുമായതോടെ ഇത് വഴി സുഗമമായി യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
ഈ റോഡിലൂടെ കാട്ടുകുക്കെയിലെത്തിയാൽ അഡ്ക്കസ്ഥല പാണാജെ റോഡിലൂടെ പുത്തൂർ, കായാർപാദവ്, ഈശ്വരമംഗലം എന്നിവിടങ്ങളിലേക്കും പോകാനാവും.ഈ റോഡിലെ യാത്ര ദുസ്സഹമായതോടെ പെർളയിൽ നിന്നും ചെർക്കള കല്ലടുക്ക സംസ്ഥാനന്തര പാതയിലൂടെ അഡ്ക്കസ്ഥലയിലെത്തി ഇവിടെ നിന്നും പാണാജെ റോഡിലൂടെ 7കിലോമീറ്റർ കറങ്ങിയാണ് കാട്ടുകുക്കെയിലേക്ക് പോയിരുന്നത്.
പെർള കാട്ടുകുക്കെ റോഡിലൂടെ 3കിലോമീറ്റർ യാത്ര ചെയ്താൽ കാട്ടുകുക്കയിലെത്താനാവും.ഇന്നലെയാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്.ഈ പ്രദേശത്തെ പെർള–കാട്ടുകുക്കെ,അഡക്കസ്ഥല പാണാജെ,ഉക്കിനടുക്ക ഏൽക്കാന റോഡുകളുടെ കുഴയടയ്ക്കുന്നതിനു ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കേണ്ടത്. കുമ്പള–കഞ്ചിക്കട്ട,കുമ്പള ഷേഡിക്കാവ്,നീർച്ചാൽ–കിളിങ്കാർ,മുഗു–പൊന്നങ്കള റോഡുകളുടെയും പള്ളം–മലങ്കര,അഡ്ക്കസ്ഥല–,ഒഡിയ,നൽക്ക വേരിമൂല റോഡുകളുടെ പ്രവൃത്തി നടത്തുന്നതിനു ടെൻഡർ നടപടികളും എഗ്രിമെന്റുമായി.പ്രവൃത്തി ഉടനെ തുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

