സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുമ്പോഴും, ശീതകാല പച്ചക്കറികളുടെ പ്രധാന വിളഭൂമിയായ വട്ടവടയിൽ കടുത്ത വരൾച്ച. പ്രദേശത്ത് മഴ ലഭിച്ചിട്ട് രണ്ട് മാസത്തോളമായി.
കഴിഞ്ഞ രണ്ട് ദിവസമായി വട്ടവടയിൽ 22 ഡിഗ്രി സെൽഷ്യസ് പകൽച്ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നീണ്ട
കാലയളവായി മഴ മാറിനിൽക്കുന്നത് ഓണക്കാല വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികളെ സാരമായി ബാധിച്ചിട്ടുണ്ട്. വെളുത്തുള്ളി ഉൾപ്പെടെയുള്ള പ്രധാന വിളകളിൽ ഭൂരിഭാഗവും ഇതിനോടകം ഭാഗികമായി കരിഞ്ഞുതുടങ്ങി.
വട്ടവട, പഴത്തോട്ടം, ചിലന്തിയാർ, കോവിലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലസേചനമില്ലാതെ പച്ചക്കറികൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയുള്ളത്. കൃഷിയുടെ തകർച്ചയ്ക്ക് പുറമെ, ഈ മേഖലകളിൽ രൂക്ഷമായ ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

