ഷാർജയിൽ മലയാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി ആണ് കൊല്ലപ്പെട്ടത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിൽ പരസ്പരം നടത്തിയ വെല്ലുവിളികളും തർക്കങ്ങളുമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഉൾപ്പെട്ട
പ്രതിയും മലയാളിയാണെന്നാണ് സൂചനകൾ. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണോ എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവത്തിൽ ഷാർജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായുള്ള നടപടികൾ അധികൃതർ ഊർജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

