കാഞ്ഞങ്ങാട് ∙ യാത്രക്കാരെ ശ്വാസംമുട്ടിച്ച് ട്രെയിൻ യാത്ര. മംഗളൂരു-കണ്ണൂർ പാസഞ്ചർ ട്രെയിനിലാണ് ദുരിതയാത്ര.
ആവശ്യത്തിന് ബോഗികൾ ഇല്ലാത്ത ട്രെയിനിൽ പലപ്പോഴും സൂചി കുത്താൻപോലും ഇടമുണ്ടാകില്ല. യാത്രയിൽ പലരും തളർന്നുവീഴുന്നതും പതിവാണ്.
വൈകിട്ട് 4.30ന് മംഗളൂരുവിൽ നിന്നാരംഭിക്കുന്ന ട്രെയിൻ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകൾ പിന്നിടുമ്പോൾ യാത്രക്കാർ നിറയും.
പിന്നീട് അനങ്ങാൻപോലും കഴിയാത്ത യാത്രയാണ്. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ, മറ്റാവശ്യങ്ങൾക്കായി പോകുന്നവർ ഉൾപ്പെടെ വലിയ തിരക്കാണ് പാസഞ്ചറിൽ.
ചെറുവത്തൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകൾ പിന്നിടുമ്പോൾ നേരിയ ആശ്വാസമുണ്ടാകും. തിരക്ക് കുറക്കാൻ ട്രെയിനിൽ ബോഗികളുടെ എണ്ണം കൂട്ടണം.
അല്ലെങ്കിൽ മറ്റൊരു ട്രെയിൻ കൂടി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

