വടശേരിക്കര: ദേശീയ ഡോക്ടർ ദിനത്തിന്റെ ഭാഗമായി ശ്രീ അയ്യപ്പ ഹോസ്പിറ്റൽ ആൻഡ് റിസർച് ഫൗണ്ടേഷനിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ ഫിസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. വിഷ്ണു അജയ് ദേശീയ ഡോക്ടർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ഡോ. രമണി വർഗീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നഴ്സിങ് കോളജ്, സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ കലാപരിപാടികളും ആരോഗ്യ ബോധവൽക്കരണ സെഷനുകളും ശ്രദ്ധേയമായി. നഴ്സിങ് സൂപ്രണ്ട് പ്രിൻസി തോമസ് നന്ദി പ്രസംഗം നടത്തി.
ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

