സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി അതിരമ്പുഴ, ഈരാറ്റുപേട്ട മേഖലകളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുക.
ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഈരാറ്റുപേട്ടയിലെ വാക്കപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിലും ഇതേ സമയക്രമത്തിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ഉപയോക്താക്കൾ ഈ വിവരം ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

