സിഎംആർഎൽ–എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ.
കേസ് സംബന്ധിച്ച ഹർജികൾ നാളെ കോടതിയുടെ അവധിക്കാല ബെഞ്ച് പരിശോധിക്കും. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി.
മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തെ, കോടതിയുടെ അവധിക്കാലത്തിന് ശേഷം മാത്രമേ ഹർജി ലിസ്റ്റ് ചെയ്യുകയുള്ളൂ എന്നറിയിച്ചിരുന്നു.
എന്നാൽ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും തുടർനടപടികൾ ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി പിണറായിയുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു.
ഈ വാദങ്ങൾ കൂടി കണക്കിലെടുത്താണ് ഹർജി നാളത്തേക്ക് ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

