നീറ്റ് യുജി (NEET UG) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ കൃത്യമായ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ (CBI). പരീക്ഷാ വിദഗ്ധര്‍, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാര്‍, വിവിധ ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന ശക്തമായ ഒരു വലിയ ശൃംഖലയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയില്‍ (Rouse Avenue Court) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ചോര്‍ച്ചയുടെ പ്രധാന ഉറവിടം മഹാരാഷ്ട്രയാണെന്നും (Maharashtra) കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള (Latur) ആര്‍സിസി കോച്ചിങ് സെന്റര്‍ (RCC Coaching Centre) ഉടമയായ ശിവരാജിന്റെ (Shivaraj) മൊബൈല്‍ ഫോണില്‍ നിന്നും 36 ചിത്രങ്ങളിലായി 132 കെമിസ്ട്രി ചോദ്യങ്ങള്‍ സിബിഐ കണ്ടെടുത്തു.
ഇതില്‍ 111 ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മഹാരാഷ്ട്ര – രാജസ്ഥാന് – ഹരിയാന റൂട്ടിലും, മഹാരാഷ്ട്ര – രാജസ്ഥാന് – കേരള റൂട്ടിലുമാണ് ചോദ്യപേപ്പര്‍ പ്രധാനമായും ചോര്‍ന്നിട്ടുള്ളത്.
ഈ വരുന്ന ആഗസ്റ്റ് മൂന്നാം തിയതി കേസ് അതിവേഗ പ്രത്യേക കോടതി പരിഗണിക്കുന്നതാണ്. നിലവില്‍ ആകെ 13 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
പൂനെയില്‍ നിന്നുള്ള (Pune) ഒരു ചോദ്യപേപ്പര്‍ വിദഗ്ധനും ഇത് മറാത്തി ഭാഷയിലേക്ക് തര്‍ജിമ ചെയ്യാന്‍ എത്തിയ വ്യക്തിയും പ്രതികളുടെ പട്ടികയിലുണ്ട്. ടെലിഗ്രാം (Telegram) ആപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും സന്ദേശങ്ങളും കൃത്യമായി പരിശോധിച്ചാണ് ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയിലാണെന്ന് സിബിഐ കണ്ടെത്തലില്‍ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

