അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് കത്തുനല്‍കി നടി ശ്വേതാ മേനോന്. സംഘടനയുടെ ഭരണകാര്യങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ അനുഭവക്കുറവ് മൂലമാണെന്ന് ശ്വേതാ മേനോന് കത്തിലൂടെ സമ്മതിച്ചു.
ഇത്തരം പിഴവുകള്‍ തിരുത്താനുള്ള ക്രിയാത്മകമായ നടപടികള്‍ ഇതിനോടകം ആരംഭിച്ചതായും അവര്‍ കത്തിൽ വ്യക്തമാക്കി. ശ്വേതാ മേനോന് ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ സംഘടനയിലെ തന്റെ സ്ഥാനത്തെക്കുറിച്ചോ രാജിയെക്കുറിച്ചോ ഉള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ അവര്‍ തയ്യാറായിട്ടില്ല. സംഘടനയുടെ ഭരണസമിതിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച അംഗങ്ങളാരും തന്നെ ഈ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
വരുന്ന ജൂണ്‍ 21-നാണ് സംഘടനയുടെ ജനറല്‍ ബോഡി യോഗം ചേരാനിരിക്കുന്നത്. നേരത്തെ തീരുമാനിച്ചിരുന്ന അഡ്ഹോക് കമ്മിറ്റിക്ക് നിയമപരമായ സാധുത ലഭിക്കാത്ത സാഹചര്യത്തില്‍, നിലവിലെ ഭരണസമിതി തന്നെയാണ് നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും, ഇന്ഷുറന്, കൈനീട്ടം, സഞ്ജീവനി തുടങ്ങിയ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു. തെറ്റുകള്‍ തിരുത്തി സംഘടനയെ മുന്നോട്ട് നയിക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നും ശ്വേതാ മേനോന് കത്തില്‍ ഉറപ്പിച്ചു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

