ബെംഗളൂരു കോട്ടൺപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡരികിൽ കെട്ടിയിട്ടിരുന്ന പശുവിന് നേരെ ക്രൂരമായ ലൈംഗികാതിക്രമം. ഏപ്രിൽ അവസാന വാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി വൈകി സ്കൂട്ടറിൽ എത്തിയ യുവാവ്, റോഡരികിൽ കെട്ടിയിട്ടിരുന്ന പശുവിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആളൊഴിഞ്ഞ സമയം നോക്കി പ്രതി നടത്തിയ ഈ ക്രൂരകൃത്യം ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ പ്രതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വിവരമറിഞ്ഞ ഉടൻ കോട്ടൺപേട്ട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയുടെ മുഖവും വാഹനത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

