ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് അടക്കമുള്ള ആഗോള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന ആപ്പുകൾ വഴി ഇനി മുതൽ രാജ്യാന്തര ഓഹരികളിലും നിക്ഷേപം സാധ്യമാകുന്നു.
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (ഐഎഫ്എസ്സിഎ) ആണ് ഇതിനായി അനുമതി നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി ഈ സേവനം ലഭ്യമാകും.
ഇതിനാവശ്യമായ സാങ്കേതിക പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗിഫ്റ്റ് സിറ്റി വഴിയുള്ള ഇടപാടുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വിദേശ ഓഹരികളിൽ സുരക്ഷിതമായും കുറഞ്ഞ ചെലവിലും നിക്ഷേപം നടത്താൻ സഹായിക്കുന്ന ഗ്ലോബൽ അക്സസ് പ്രൊവൈഡർ (ജിഎപി) സംവിധാനം വഴി നിക്ഷേപകർക്ക് തുക തിരിച്ചുകൊണ്ടുവരാനും സൗകര്യമുണ്ടാകും. പ്രധാന മാറ്റങ്ങൾ ഇങ്ങനെ
വിവിധ ആപ്പുകൾ വ്യത്യസ്ത സേവനങ്ങളാണ് നിക്ഷേപകർക്കായി ഒരുക്കുന്നത്.
* ഗ്രോ, എയ്ഞ്ചൽ വൺ എന്നിവ ജിഎപി മാതൃകയിലുള്ള സേവനങ്ങളായിരിക്കും ലഭ്യമാക്കുക.
* സീറോദ, അപ്സ്റ്റോക്സ് എന്നിവ ബ്രോക്കറേജ് സേവനങ്ങൾക്കായി ഫോറിൻ ക്ലിയറിങ് സ്ഥാപനങ്ങളെയാകും ആശ്രയിക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപ സാധ്യതകൾ
നിലവിൽ അമേരിക്കൻ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയിൽ ഇത്തരം കമ്പനികളുടെ പരിമിതികൾ നിക്ഷേപകർക്ക് തിരിച്ചടിയായിരുന്നു.
എന്നാൽ വിദേശ വിപണിയിലേക്കുള്ള ഈ പ്രവേശനം വഴി സാങ്കേതികവിദ്യാരംഗത്തെ ആഗോള കമ്പനികളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ നിക്ഷേപകർക്ക് അവസരമൊരുങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

