ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധ വേദികളിൽ ഡൽഹി പൊലീസ് ഫോട്ടോഗ്രാഫർമാരെ നിയോഗിച്ച് നിരീക്ഷണം നടത്തുന്നതിനെതിരെ നിയമനടപടികൾ ആരംഭിച്ചു. മുൻ ജെഎൻയുഎസ്യു പ്രസിഡന്റ് ഐഷിഘോഷ് ആണ് വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്.
സമരവേദികളിലെത്തുന്നവരുടെ ചിത്രങ്ങൾ പകർത്തുന്നത് വ്യക്തികളുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിജെപി നടത്തുന്ന സമരങ്ങളെ പൊലീസ് നിരന്തരമായി നിരീക്ഷിക്കുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം നടപടികൾ പ്രതിഷേധക്കാരുടെ സ്വകാര്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതായി ഹർജിക്കാരൻ ആരോപിക്കുന്നു. സമരങ്ങൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തെളിയിക്കുന്നതുവരെ പ്രതിഷേധ വേദികളിൽ ഇത്തരം നിരീക്ഷണങ്ങളും ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യവും ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ കൂടി പിന്തുണയോടെയാണ് ഈ നിയമപോരാട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

