ഒഡീഷയിലെ ബൊലാങ്കിർ ജില്ലയിൽ ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ദമ്പതികളുടെ വസതിയിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
സംഭവദിവസം ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും, ഇതിനിടെ പ്രകോപിതയായ ഭാര്യ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ബൊലാങ്കിർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെ തുടർന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ശാരീരികനില വീണ്ടും വഷളാവുകയായിരുന്നു.
ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

