പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. രാജ്യത്തെ ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ച ശേഷം രാഹുൽ വിദേശ യാത്ര നടത്തുന്നു എന്നാണ് ദുബെയുടെ പ്രധാന ആരോപണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഹുൽ ഗാന്ധി 270 തവണ വിദേശയാത്ര നടത്തിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
“ഇപ്പോൾ, ജനങ്ങളെ പ്രകോപിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയി. എന്തുകൊണ്ടാണ് അദ്ദേഹം വിയറ്റ്നാമിലേക്കോ മറ്റേതെങ്കിലും വിദേശ സ്ഥലങ്ങളിലേക്കോ പോകുന്നത്, അവിടെ ആരെയാണ് കാണുന്നത്?” ദുബെ ചോദിച്ചു.
രാഹുൽ ഗാന്ധി ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം എവിടെയെങ്കിലും കുത്തിയിരിപ്പ് സമരം നടത്തുന്നെന്നും ബിജെപി നേതാവ് പരിഹസിച്ചു. ഡൽഹിയിലെ പ്രതിഷേധത്തിൽ ദേശീയ പതാക ഉപയോഗിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ദേശീയപതാകയുടെ അന്തസ്സിനെ പ്രതിഷേധക്കാർ അവഗണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

