ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി. ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന പരാമർശത്തോടെയാണ് കോടതി പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തത്.
നാല് പേരെ പത്തോളം ദിവസങ്ങളിലായി അനധികൃതമായി കസ്റ്റഡിയിൽ വെച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ഈ കടുത്ത നടപടി. ദേവ്റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മലയാളി ജഡ്ജിയായ അതുൽ ശ്രീധരൻ നിർണായക വിമർശനം ഉന്നയിച്ചത്.
കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണ് കോടതിയുടെ ഭാഗത്തുനിന്നും കർശന പ്രതികരണമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

