കുറുവൈത്തിലെ ഹവല്ലി ഗവർണറേറ്റിലെ സൽവ മേഖലയിൽ 18 വയസ്സുകാരനായ ഈജിപ്ഷ്യൻ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി റിപ്പോർട്ട്. യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ഊർജിതമാക്കി.
തുറസ്സായ പാർക്കിംഗ് ഏരിയയിൽ വെച്ച് അജ്ഞാതരായ ഒരു സംഘം ആളുകൾ തന്നെ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇരയായ യുവാവ് പൊലീസിന് നൽകിയ ഔദ്യോഗിക പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്രമണത്തിനിടയിൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ഐഫോൺ 15 സംഘം ബലമായി തട്ടിയെടുക്കുകയാണുണ്ടായത്.
കത്തി ഉൾപ്പെടെയുള്ള മൂർച്ചയേറിയ ആയുധങ്ങളുമായാണ് അക്രമികൾ എത്തിയതെന്നും, പ്രതികളിൽ രണ്ടുപേരെ താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ മോഷണത്തിനും ശാരീരിക ആക്രമണത്തിനും കേസെടുക്കാൻ പബ്ലിക് പ്രൊസിക്യൂഷൻ കർശന ഉത്തരവ് പുറപ്പെടുവിച്ചു.
കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും ഉടനടി തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും, സംഭവത്തിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

