തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡി സി സി) ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്.
കേസിൽ ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി.
തമിഴ്നാട്ടിലെ തെങ്കാശിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് അന്വേഷണ സംഘം തന്ത്രപരമായി വലയിലാക്കിയത്. ബി ജെ പി ജില്ലാ സെക്രട്ടറിക്കൊപ്പം, ശ്രീലാൽ, കൂടാതെ ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് പിടിയിലായത്.
ബി ജെ പി കുളത്തൂർ മണ്ഡലം പ്രസിഡന്റായ ശ്രീലാൽ ആണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശന വേളയിൽ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട
തർക്കങ്ങളുടെ തുടർച്ചയായാണ് ഡി സി സി ഓഫീസിന് നേരെ ആക്രമണം അരങ്ങേറിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് തെങ്കാശിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

