അന്താരാഷ്ട്ര ഇന്ധന വിപണിയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി സൗദി അറേബ്യയുടെ പ്രഖ്യാപനം. അടുത്ത മാസം മുതൽ ക്രൂഡോയിൽ ബാരലിന് 11 ഡോളർ കുറയ്ക്കാൻ അരാംകോ തീരുമാനിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ധനം ലഭ്യമാക്കാൻ പോകുന്നത്. മധ്യപൂർവ മേഖലയിലെ ശരാശരി വിലയെക്കാൾ (ബെഞ്ച് മാർക്ക്) 1.50 ഡോളർ കുറവാണു ഇതെന്ന് ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയായ അരാംകോ അറിയിച്ചു.
സൗദിയുടെ ഈ സുപ്രധാന നീക്കത്തിന് പിന്നാലെ യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ എണ്ണ വില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കയറ്റുമതിയിൽ റെക്കോർഡ് നേട്ടം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും യുഎഇയുടെ എണ്ണ, വാതക കയറ്റുമതി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ജൂൺ മാസത്തിൽ പ്രതിദിനം 37 ലക്ഷം ബാരൽ ക്രൂഡോയിലാണ് രാജ്യം കയറ്റുമതി ചെയ്തത്. 2020 ഏപ്രിലിൽ രേഖപ്പെടുത്തിയ 34.4 ലക്ഷം ബാരൽ എന്ന മുൻ റെക്കോർഡിനെയാണ് ഈ നേട്ടം മറികടന്നത്.
ഉൽപാദനം പരമാവധി വർധിപ്പിക്കാനും ബന്ധപ്പെട്ട അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വിപണിയിലെ മറ്റ് മാറ്റങ്ങൾ നിലവിലുള്ള ഇന്ധന ശേഖരം സ്പോട്ട് വിൽപനയിലൂടെ പൂർണമായി വിറ്റൊഴിക്കാനാണ് കുവൈത്തിന്റെ പദ്ധതി. ഇറാൻ-യുഎസ് സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം ഗൾഫ് രാജ്യങ്ങൾ സുഗമമാക്കി വരികയാണ്.
ഈ അന്താരാഷ്ട്ര വിലക്കുറവ് ഇന്ത്യയിലെ ഇന്ധന വിപണിയിലും പ്രതിഫലിച്ചേക്കും. ആഗോള വിപണിയിൽ തുടർച്ചയായി രണ്ടാഴ്ചയെങ്കിലും വില കുറഞ്ഞു നിന്നാൽ രാജ്യത്തെ എണ്ണ കമ്പനികൾ ഇന്ധന വിലയിൽ കുറവ് വരുത്താൻ നിർബന്ധിതരാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

