രാജ്യത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയ സംഭവത്തിൽ നിർണായക നടപടിയുമായി പാർലമെന്ററി ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ (Meta) മേധാവി മാർക്ക് സക്കർബർഗിന് സമിതി കർശന അന്ത്യശാസനം നൽകി.
മൂന്ന് ദിവസത്തിനുള്ളിൽ വിഷയത്തിൽ വ്യക്തമായ മറുപടി നൽകണമെന്നാണ് നിർദ്ദേശം. നിശ്ചിത സമയത്തിനകം വിശദീകരണം നൽകാൻ തയാറായില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ നിലവിലുള്ള നിയമപരമായ പരിരക്ഷ പൂർണ്ണമായി എടുത്തുകളയുമെന്നും കമ്പനിക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
നേരത്തെയും ഈ വിഷയത്തിൽ സമിതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. മാർക്ക് സക്കർബർഗ് ഈ വീഴ്ചയിൽ മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം നിലവിലുള്ള ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, കേവലം മാപ്പപേക്ഷയിലൂടെ ഈ ഗുരുതര വീഴ്ച പരിഹരിക്കാനാകില്ലെന്നും സമിതി അംഗങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

