പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശിയായ പ്രവീൺകുമാർ (27) ആണ് ദാരുണമായി മരണപ്പെട്ടത്.
ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. നാട്ടിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ സജീവമായി പങ്കെടുത്തിരുന്നു.
മത്സരത്തിന് തൊട്ടുപിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം പാടത്ത് മാറി ഇരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രവീൺകുമാറിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിനിടയിലുണ്ടായ ഈ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലും ദുഃഖത്തിലുമാണ് ബന്ധുക്കളും സുഹൃത്തുക്കളും നാടൊകെയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

