ഇറാൻ മുൻ പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ, ഇറാനെതിരെ രൂക്ഷമായ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.
സംസ്കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന് ഒരു ആഴ്ചത്തെ ഇടവേള അനുവദിച്ചെന്നും തങ്ങൾ ഔദാര്യം കാണിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങളെക്കുറിച്ചും തങ്ങളുടെ സൈനിക നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
‘‘ഞങ്ങൾ ഇറാന്റെ ആത്മവിശ്വാസം തകർത്തു. ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ട്.
അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഞങ്ങൾ അവർക്ക് ഒരാഴ്ചത്തെ ഇടവേള നൽകി. കാരണം ഞങ്ങൾ വളരെ നല്ലവരാണ്’’– ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന വലിയ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

