കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. നടന്റെ സിനിമകൾക്ക് കേരളത്തിലേതിന് സമാനമായി തെലുഗിലും തമിഴിലും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇപ്പോഴിതാ, മലയാള സിനിമയിലെ പഞ്ച് ഡയലോഗുകളെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സാമൂഹികമാധ്യമങ്ങളിലെ ചർച്ചാവിഷയം. മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമയിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്നാണ് ദുൽഖറിന്റെ അഭിപ്രായം.
ഇത്തരം ഡയലോഗുകൾ പറയാനുള്ള അനുവാദം സൂപ്പർസ്റ്റാറുകൾക്കാണ്. താനൊക്കെ അത്തരത്തിലുള്ള ഡയലോഗുകൾ പറയാൻ ഇനിയും കുറച്ചുകാലമെടുക്കുമെന്നും താരം വ്യക്തമാക്കി.
എഫ് ടി ക്യു വിത്ത് രേഖ മേനോന് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ‘മലയാള സിനിമകളിൽ പഞ്ച് ഡയലോകുകൾ കുറവാണ്.
നമ്മള് പഞ്ച് ഡയലോഗുകള്‍ പറയാനുള്ള അര്‍ഹതയും അനുവാദവും നൽകിയിരിക്കുന്നത് വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്. നമ്മൾ അത് പറഞ്ഞാൽ എടാ നീ അത്രക്കൊന്നും ആയിട്ടില്ല എന്ന് കേൾക്കാൻ സാധ്യതയുണ്ട്.
അത്തരം ഡയലോഗുകൾ പറയാൻ ഇനിയും കുറച്ച് കാലംകൂടി എടുക്കുമായിരിക്കാം’, ദുൽഖർ സൽമാൻ പറഞ്ഞു. ദുല്‍ഖര്‍ സല്മാന് നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബര്‍ 31-നു ദീപാവലിക്കാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്കര്‍ 400-ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

