അകക്കണ്ണിന്റെ കാഴ്ചകളിൽ കാലം അടയാളപ്പെടുത്തിയ ഓർമ്മകളിലൂടെയുള്ള ഒരു വ്യക്തിയുടെ മാനസിക സഞ്ചാരവും സംഘർഷങ്ങളുമാണ് ‘ഫ്രെയിംസ്’ എന്ന പുതിയ ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ യാത്രയിൽ അയാളെ കാത്തിരിക്കുന്നത് ജീവതുല്യം സ്നേഹിച്ച നഷ്ടങ്ങളും തള്ളിക്കളഞ്ഞ സൗഭാഗ്യങ്ങളുമാണ്.
നിമിഷങ്ങളെ ഫ്രെയിമുകളിലാക്കി ഹൃദയത്തിൽ സൂക്ഷിച്ചൊരു മനുഷ്യന്റെ ഓർമ്മപ്പുസ്തകം തുറക്കുകയാണ് ഈ മ്യൂസിക് വീഡിയോ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ഈ പ്രോജക്ട് സംവിധാനം ചെയ്യുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മഹേഷ് പാറയിലാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് നിജയ് ഘോഷ് നാരായണനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

