തൃശ്ശൂര്‍: മലയാളസിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാനിര്‍മാണരംഗത്തേക്ക് ഇറങ്ങുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ-ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ സിനിമാമേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്ന സിനിമകള്‍ എല്ലാ സിനിമാപ്രേമികള്‍ക്കും പ്രതീക്ഷിക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബോചെ അറിയിച്ചു. ഒട്ടേറെ തിരക്കഥകള്‍ ഇതിനോടകംതന്നെ സിനിമകള്‍ക്കുവേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

