ഇന്ത്യയ്ക്കുമേൽ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി കയറ്റുമതി മേഖലയ്ക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്ന് മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 3.0ൽ വിദഗ്ധർ. കാര്യക്ഷമമായ വിപണനം, മറ്റാർക്കും പകർത്താനാവാത്ത ഗുണമേന്മ, പ്രകൃതിദത്തമായ ഉൽപന്നങ്ങൾ എന്നിവ ഇന്ത്യൻ കയർ കയറ്റുമതിയുടെ മാത്രം സവിശേഷതയാണെന്ന് ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ പറഞ്ഞു.
കയറ്റുമതി മേഖല അമേരിക്കൻ വിപണിയോടുള്ള ആശ്രിതത്വം കുറയ്ക്കണം.
കയറ്റുമതിക്കായി 30% മുതൽ 100% വരെ അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന കയർ കമ്പനികൾ കേരളത്തിലുണ്ട്. അവരിൽ മിക്കവരും ചെലവ് കുറഞ്ഞ മറ്റ് വിപണികളിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണിപ്പോൾ.
എന്നാൽ, ട്രംപ് താരിഫ് താൽക്കാലികമാണെന്ന വിശ്വാസത്തിൽ കൂടുതൽ വിപുലീകരണത്തിന് തയ്യാറെടുക്കുന്നവരുമുണ്ട്. ഡിജിറ്റൽ പ്രിന്റിങ്, ഓട്ടമേഷൻ, റോബോട്ടിക്സ് ഇവയൊക്കെ കയർ ഉൽപാദന കയറ്റുമതി രംഗത്ത് കൊണ്ടുവരാൻ തയ്യാറെടുക്കുന്നവരുമേറെ.
ട്രംപ് പല രാജ്യങ്ങൾക്കും സ്വന്തം നിലയ്ക്ക് തീരുവ പ്രഖ്യാപിക്കുകയായിരുന്നു.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാത്തിരുന്ന് കാണാമെന്ന നിലപാടും നിരവധി കയറ്റുമതി മേഖലകൾക്കുണ്ടെന്ന് മഹാദേവൻ പവിത്രൻ പറഞ്ഞു. എന്നാൽ സ്ഥിതി ഇങ്ങനെ തുടർന്നാൽ സ്ത്രീ തൊഴിലാളികളും ഗ്രാമീണ തൊഴിലും ഒരുപാട് ഉൾച്ചേർന്നിട്ടുള്ള കയർ കയറ്റുമതി മേഖലയുടെ സംരക്ഷണത്തിനായി സർക്കാർ ഇടപെടൽ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ വിപണിയോടുള്ള ആശ്രിതത്വം കുറച്ച് മറ്റു വിപണികളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ കയറ്റുമതി മേഖല തയാറാകണമെന്ന് നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര പറഞ്ഞു.
സോഫ്റ്റ്വെയർ ഉൽപന്നങ്ങൾക്ക് തീരുവ ഇല്ലെങ്കിലും ഹാർഡ്വെയറിനുണ്ടെന്നത് ഐടി മേഖലയ്ക്ക് പ്രതിസന്ധി ആകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ബിസിനസ് എഡിറ്റർ പി.
കിഷോർ ചർച്ചയിൽ മോഡറേറ്ററായിരുന്നു.
കൊച്ചി ലെ മെറിഡിയനിൽ ആരംഭിച്ച മലയാള മനോരമ സമ്പാദ്യം സമ്മിറ്റ് 3.0ൽ ‘ബിസിനസ് രംഗത്തെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ മോഹൻ. മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.
ആന്റണി എ. തോമസ് (ഡോ.
ടോണി തോമസ്), ഡിബിഎഫ്എസ് എംഡി പ്രിൻസ് ജോർജ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറത്ത്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.
സനിൽ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് പ്രജിത് കുമാർ, ക്രെയ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, അക്ബർ ട്രാവൽസ് റീജണൽ മാനേജർ പി.കെ. ലാൽ, മലയാള മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്.
രാജ്യശ്രീ എന്നിവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലാണ് സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, ബിഎസ്ഇ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ജി.
സെന്തിൽവേലൻ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്. ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിഘ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്.
ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം. ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

