സ്വർണവില കേരളത്തിൽ ഇന്നു രാവിലെ വലിയതോതിൽ ഇടിഞ്ഞു. ഗ്രാമിന് 125 രൂപ താഴ്ന്ന് വില 14,135 രൂപയായി.
1000 രൂപ കുറഞ്ഞ് 1,13,080 രൂപയാണ് പവൻവില. ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന് രാജ്യാന്തരവില താഴേക്ക് നീങ്ങിയതായിരുന്നു കേരളത്തിൽ വില കുറയാനിടയാക്കിയത്.
എന്നാൽ,
റിപ്പോർട്ടുകളെ തുടർന്ന് എണ്ണവില താഴേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇതോടെ രാജ്യാന്തര സ്വർണവില കൂടാനും തുടങ്ങി. നിലവിൽ ഔൺസിന് 14 ഡോളർ ഉയർന്ന് 4800 ഡോളറാണ് രാജ്യാന്തര വില.
കേരളത്തിൽ രാവിലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില 4760 ഡോളർ നിലവാരത്തിലായിരുന്നു.
രാജ്യാന്തര വിപണി ഉണർവ് നിലനിർത്തിയാൽ ഇന്നുതന്നെ കേരളത്തിൽ വില കൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. ഉച്ചയോടെ വില മാറാം.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് നൽകിയ വില 105 രൂപ കുറച്ച് 11,675 രൂപയാണ്.
വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറച്ച് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 100 രൂപ താഴ്ത്തി 11,615 രൂപയാണ് 18 കാരറ്റ് സ്വർണം ഗ്രാമിന് നിശ്ചയിച്ചത്.
വെള്ളിക്ക് ഇവരും ഈടാക്കുന്നത് 265 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

