സ്മാർട്ട്ഫോൺ റിപ്പയറിങ് രംഗത്ത് കൗതുകകരമായ ഒരു സംഭവവികാസം പുറത്തുവന്നിരിക്കുന്നു. തകരാർ പരിഹരിക്കാനായി ഗൂഗിൾ കമ്പനിക്ക് അയച്ചുകൊടുത്ത പിക്സൽ 9 പ്രോ ഫോൾഡ് (Pixel 9 Pro Fold) ഫോണിന് പകരമായി ഉപഭോക്താവിന് ലഭിച്ചത് ഏറ്റവും പുതിയ പിക്സൽ 11 പ്രോ ഫോൾഡ് (Pixel 11 Pro Fold) ഹാൻഡ്സെറ്റ്.
റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെ അടിസ്ഥാനമാക്കി പുറത്തുവന്ന ഈ വിവരം വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
256 ജിബി സ്റ്റോറേജ് ഉള്ള മോഡലാണ് ഉപഭോക്താവ് സർവീസിനായി നൽകിയതെങ്കിലും, പകരം ലഭിച്ചത് 512 ജിബി ശേഷിയുള്ള ഉയർന്ന മോഡലാണെന്നതും ശ്രദ്ധേയമാണ്. സാധാരണ വാറന്റി കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ അധികമായി എക്സ്റ്റൻഡഡ് സർവീസ് പ്ലാനുകൾ എടുത്തതോ അല്ലാത്ത ഫോണിനാണ് ഈ അപ്രതീക്ഷിത അപ്ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
പിക്സൽ 9 സീരീസ് ഫോണുകളിലെ ചില സ്വാഭാവിക തകരാറുകൾ കണക്കിലെടുത്ത് കമ്പനി ഉപഭോക്താക്കൾക്ക് മൂന്ന് വർഷം വരെ നീളുന്ന എക്സ്റ്റൻഡഡ് വാറന്റി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പിക്സൽ 9 പ്രോ ഫോൾഡ് മോഡലുകളും ഉൾപ്പെട്ടിരുന്നു.
ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ചില സാങ്കേതിക പ്രശ്നങ്ങൾ ചില ഫോണുകളിൽ ഉണ്ടാകാമെന്ന് വിലയിരുത്തിയാണ് കമ്പനി വാറന്റി നീട്ടിനൽകിയത്. സ്റ്റോക്ക് ഇല്ലാത്തതിനാൽ റിപ്പയറിന് എത്തുന്ന ഫോണുകൾക്ക് പകരം പുതിയതോ ഉയർന്നതോ ആയ മോഡലുകൾ നൽകേണ്ടി വരുന്നത് സാധാരണമാണ്.
ഇതിന്റെ ഭാഗമായാണ് പിക്സൽ 9, പിക്സൽ 10 സീരീസുകളെ ഒഴിവാക്കി കമ്പനി ഈ വർഷത്തെ പുതിയ മോഡലിലേക്ക് ഉപഭോക്താവിനെ അപ്ഗ്രേഡ് ചെയ്തത് നൽകിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

