സാങ്കേതികവിദ്യയുടെ ലോകത്ത് ഹാർഡ്വെയർ എത്രതന്നെ മികച്ചതാണെങ്കിലും, സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ കൃത്യമല്ലെങ്കിൽ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയിലൊക്കെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്.
ഒരൊറ്റ രാത്രികൊണ്ട് ഇത്തരം സാങ്കേതിക തകരാറുകൾ ഉപയോക്താക്കളുടെ സ്വൈര്യം കെടുത്താറുമുണ്ട്. ഇപ്പോഴിതാ, ഗൂഗിളിന്റെ ജനപ്രിയ സ്മാർട്ട് വാച്ചായ പിക്സൽ വാച്ച് (Pixel Watch) ഉപയോഗിക്കുന്നവരിൽ നിന്നും ആശങ്കാജനകമായ വാർത്തകളാണ് പുറത്തുവരുന്നത്.
പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഉപയോക്താക്കളാണ് വാച്ചുകളിൽ വലിയ തോതിലുള്ള ബാറ്ററി ഡ്രെയിൻ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിക്സൽ വാച്ചിന്റെ വിവിധ മോഡലുകളെ ഈ തകരാർ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
പല തലമുറകളിൽ പെട്ട പിക്സൽ വാച്ച് ഉപയോക്താക്കൾക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്.
രാപ്പകലില്ലാതെ വാച്ചിന്റെ ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നതായി ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി പിക്സൽ വാച്ചുകൾക്ക് മികച്ച ബാറ്ററി ബാക്ക്അപ്പ് ഇല്ലെങ്കിലും, ഭൂരിഭാഗം ആളുകൾക്കും കുറഞ്ഞത് 24 മണിക്കൂർ വരെ ഇത് ചാർജ് നിൽക്കേണ്ടതാണ്.
എന്നാൽ നിലവിലെ പ്രശ്നം കാരണം പലർക്കും ഇതിന് സാധിക്കുന്നില്ല. അതേസമയം, ചില ഉപയോക്താക്കൾക്ക് യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിനായി ഗൂഗിളിനെ (Google) സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുലടിയൊന്നും ലഭിച്ചിട്ടില്ല. ഈ പ്രശ്നം നേരിടുന്നവർ വാച്ച് റീബൂട്ട് ചെയ്തു നോക്കാവുന്നതാണ്.
അതിലും പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഫാക്ടറി റീസെറ്റ് ചെയ്യുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നേക്കാം. എന്നാൽ ഇവയെല്ലാം പൂർണ്ണമായും ഫലം ചെയ്യുമെന്ന് ഉറപ്പില്ല.
വർഷങ്ങൾക്ക് മുമ്പും പിക്സൽ വാച്ചുകളിൽ സമാനമായ ബാറ്ററി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ പുറത്തിറങ്ങിയ ഒരു അപ്ഡേറ്റിനെ തുടർന്ന് ഉപയോക്താക്കൾക്ക് സമാനമായ രീതിയിൽ വലിയ തോതിൽ ബാറ്ററി ഡ്രെയിൻ നേരിടേണ്ടി വന്നിരുന്നു.
അന്ന് കൃത്യമായ കാരണം കണ്ടെത്താൻ പ്രയാസമായിരുന്നെങ്കിലും, പിന്നീട് പുതിയ അപ്ഡേറ്റിലൂടെയാണ് പ്രശ്നം പരിഹരിച്ചത്. നിലവിലെ സാഹചര്യവും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ബാറ്ററി ബാക്ക്അപ്പ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് വാച്ചിന്റെ സെറ്റിങ്സ് പരിശോധിക്കാവുന്നതാണ്. ചില ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ബാറ്ററി ഉപഭോഗം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

