ആണവ ഡീൽ ഉടൻ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമേൽ പുത്തൻ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൈയിൽ തോക്കുംപിടിച്ച് ഇറാന് മുന്നറിയിപ്പ് നൽകുന്ന, തന്റെ ‘എഐ നിർമിത ചിത്രം’ ട്രംപ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.
‘‘ഇറാനിൽ നിന്ന് കൂട്ടായ തീരുമാനം ഉണ്ടാകുന്നില്ല.
ആണവായുധ രഹിത ഡീൽ ഒപ്പുവയ്ക്കേണ്ടതെങ്ങനെ എന്ന് അവർക്ക് അറിയില്ല. മര്യാദയോടെ, ഉചിതമായ തീരുമാനം എടുക്കുന്നതാണ് അവർക്ക് നല്ലത്’’ – ട്രംപ് പറഞ്ഞു.
President Trump posts on Truth Social: Iran can’t get their act together.
They don’t know how to sign a nonnuclear deal. They better get smart soon!
President DJT
ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുംപോകുന്ന കപ്പലുകളെ തടയുന്ന നടപടി യുഎസ് സൈന്യം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇനിയും ആക്രമിക്കാനാണ് ശ്രമമെങ്കിൽ യുഎസിന്റെ കപ്പലുകൾക്ക് തീയിടുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സൈന്യമായ റവല്യൂഷനറി ഗാർഡ് കോറും (ഐആർജിസി) രംഗത്തെത്തി.
ഇറാനും യുഎസും തമ്മിലെ സമവായം അകലുന്നത് ആഗോള സമ്പദ്രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക നിരീക്ഷകരും രംഗത്തുവന്നു.
ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷവും ഹോർമുസിലെ കപ്പൽ സ്തംഭനവും 60 ദിവസം പിന്നിട്ടു.
കേവലം ക്രൂഡ് ഓയിൽ മാത്രമല്ല – വളം, കെമിക്കലുകൾ, സിമന്റ്, പെറ്റ്കോക്ക്, ധാന്യങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി നിർണായകമായ അവശ്യവസ്തുക്കളെല്ലാം ഹോർമുസ് കടക്കാനാവാതെ രണ്ടുമാസത്തോളമായി കെട്ടിക്കിടക്കുന്നത് ലോക സാമ്പത്തിക മേഖലയ്ക്ക് വൻ ആഘാതമാണ്. ഹോർമുസ് തുറന്നാലും കപ്പൽ ഗതാഗതം സാധാരണ നിലയിലാകാൻ മാസങ്ങളോളം എടുക്കുമെന്നതും തിരിച്ചടിയാണ്.
കത്തക്കയറി എണ്ണ, ബ്രെന്റ് 122 ഡോളറിൽ
ഇറാൻ-യുഎസ് സമവായനീക്കം അകലുന്നതും ഹോർമുസ് ഉടനൊന്നും പഴലപടി ആവില്ലെന്ന വിലയിരുത്തലും ക്രൂഡ് ഓയിൽ വിലയുടെ ‘തീ’ക്കുതിപ്പിന് വഴിവച്ചു.
യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) ബാരലിന് 7% കുതിച്ച് 106.9 ഡോളറിലെത്തി. ബ്രെന്റ് വില 10 ശതമാനത്തിലധികം മുന്നേറി 122.5 ഡോളറിലാണുള്ളത്.
വിലക്കയറ്റം (പണപ്പെരുപ്പം) കത്തും
എണ്ണവില ഇങ്ങനെ കത്തിക്കയറുന്നത് ലോകത്തെ എല്ലാ രാജ്യങ്ങൾക്കും തിരിച്ചടിയാകും.
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിന് വീഴാതെ ഏറെക്കാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും. മറ്റ് രാജ്യങ്ങൾക്ക് അതിനാവില്ല.
ഉദാഹരണത്തിന് നിലവിലെ യുദ്ധക്കെടുതി വളർച്ചയെ ബാധിക്കുകയും പണപ്പെരുപ്പം പിടിവിട്ടുകുതിക്കാൻ ഇടയാക്കുകയും ചെയ്തതിനാൽ ബ്രിട്ടൻ മാന്ദ്യത്തിന്റെ വക്കിലായി.
നേരത്തേ തന്നെ സാമ്പത്തികഞെരുക്കത്തിലും കടക്കെണിയിലുമായ പാക്കിസ്ഥാന്റെ സ്ഥിതി കൂടുതൽ പരിതാപകരമായി എന്ന് പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് തന്നെ സമ്മതിച്ചു.
യുഎസിൽ പലിശ കുറയ്ക്കാതെ ഫെഡറൽ റിസർവ്
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചു. 3.5-3.75 ശതമാനത്തിൽ അടിസ്ഥാന പിലശനിരക്ക് തുടരും.
4ന് എതിരെ 8 വോട്ടുകൾക്കാണ് പലിശനിരക്ക് നിലനിർത്താൻ തീരുമാനമായത്. 1992 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർ എതിർ വോട്ടുചെയ്യുന്നത്.
∙ പണപ്പെരുപപം ഉയർന്ന തലത്തിലാണുള്ളതെന്ന് വിലയിരുത്തിയാണ് ഫെഡ് പലിശ നിലനിർത്തിയത്.
എങ്കിലും അടുത്ത യോഗങ്ങളിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഫെഡ് തള്ളുന്നില്ല.
∙ യുഎസ് ഫെഡിലെ ട്രംപിന്റെ നോമിനിയായ ഗവർണർ സ്റ്റീഫൻ മിറാൻ ആണ് എതിർത്തവരിൽ ഒരാൾ. 0.25% ഇളവ് വരുത്തണമെന്നായിരുന്നു ഇക്കുറിയും മിറാന്റെ ആവശ്യം.
∙ റീജിയനൽ പ്രസിഡന്റുമാരായ ബേത്ത് ഹാമക്, നീൽ കാഷ്കാരി, ലോറീ ലോഗൻ എന്നിവരാണ് എതിർത്ത മറ്റ് മൂന്നുപേർ.
ഇവർ മൂവരും പലിശനിരക്ക് നിലനിർത്തിയതിനെ അനുകൂലിച്ചു. എന്നാൽ, വരുംയോഗങ്ങൾ പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലിനെ എതിർത്തു.
പണപ്പെരുപ്പം ഭീഷണിയാണെന്ന് ഇവർ വാദിക്കുന്നു.
പവലിന്റെ അവസാന നയ പ്രഖ്യാപനം, ഗവർണറായി തുടരും
യുഎസ് ഫെഡ് ചെയർമാൻ എന്ന നിലയിൽ ജെറോം പവലിന്റെ അവസാന പണനയ പ്രഖ്യാപനമായിരുന്നു ഇത്. പകരക്കാരനും ട്രംപിന്റെ വിശ്വസ്തനുമായ കെവിൻ വാർഷ് വൈകാതെ ചുമതലയേൽക്കും.
വാർഷിന്റെ നാമനിർദേശം സെനറ്റ് അംഗീകരിച്ചിട്ടുണ്ട്.
∙ ചെയർമാൻ പദവിയിൽ നിന്ന് വിരമിക്കുന്നവർ പൊതുവേ ഗവർണർ പദവി രാജിവയ്ക്കുകയാണ് പതിവ്. എന്നാൽ, താൻ ഗവർണറായി യുഎസ് ഫെഡിന്റെ ബോർഡിൽ തുടരുന്ന് പവൽ പറഞ്ഞു.
ഗവർണർ എന്ന നിലയിൽ അദ്ദേഹത്തിന് 2028വരെ കാലാവധിയുണ്ട്.
President Trump on Truth Social: Jerome “Too Late” Powell wants to stay at the Fed because he can’t get a job anywhere else — Nobody wants him. President DONALD J.
TRUMP
∙ യുഎസ് ഫെഡ് ആസ്ഥാന മന്ദിരം മോടി പിടിപ്പിച്ചത് ധൂർത്താണെന്ന ക്രിമിനൽ കുറ്റം ആരോപിച്ച് പവലിനുമേൽ അന്വേഷണം നടക്കുന്നുണ്ട്. ഇതുകഴിയുംവരെ തുടരാനാണ് പവലിന്റെ പ്ലാൻ.
∙ സ്റ്റീഫൻ മിറാനെ ഒഴിവാക്കിയാകും ഈ സാഹചര്യത്തിൽ കെവിൻ വാർഷ് യുഎസ് ഫെഡിൽ എത്തുക.
∙ ഫെഡ് ബോർഡിൽ തുടരുന്നതുവഴി, ബാങ്കിനുമേൽ ട്രംപിന്റെ സമ്മർദത്തെ ചെറുക്കാൻ പവലിന് കഴിയും.
പവലിനെ പരിഹസിച്ച് ട്രംപ്
ചെയർമാൻ പദവിയിൽ നിന്ന് പടിയിറങ്ങിയാലും ഗവർണർ സ്ഥാനത്ത് തുടരുമെന്ന പവലിന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രസിഡന്റ് ട്രംപ്.
‘‘വേറെ പണിയൊന്നും കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ജെറോം ‘ടൂ ലേറ്റ്’ പവൽ ഫെഡിൽ തന്നെ നിൽക്കാൻ നോക്കുന്നത്. ആയാളെ ആർക്കും വേണ്ട’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്തതുകൊണ്ടാണ് പവലിനെ ട്രംപ് ‘ടൂ ലേറ്റ്’ എന്ന് വിളിച്ച് കളിയാക്കുന്നത്.
കുതിച്ചുയർന്ന് ഡോളറും ബോണ്ടും
യുഎസ് ഫെഡിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും (ബോണ്ടിൽ നിന്നുള്ള ആദായനിരക്ക്) കുതിച്ചുകയറി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.34% ഉയർന്ന് 98.97 ആയി.
10-വർഷ ട്രഷറി യീൽഡ് 4.34ൽ നിന്ന് മുന്നേറി 4.43ൽ എത്തി.
സ്വർണത്തിൽ വൻ വീഴ്ച
ഡോളർ കരുത്താർജിക്കുകയും ട്രഷറി യീൽഡ് മെച്ചപ്പെടുകയും എണ്ണവില കത്തിക്കയറുകയും ചെയ്തത് സ്വർണത്തിന് തിരിച്ചടിയായി. ട്രഷറി നിക്ഷേപം ആകർഷകമായി തുടരുമെന്ന വിലയിരുത്തലുകൾ ഗോൾഡ് ഇടിഎഫിലും മറ്റും വിൽപനസമ്മർദത്തിന് വഴിവച്ചു.
∙ എണ്ണവില കൂടിയതോടെ പണപ്പെരുപ്പപ്പേടി വീണ്ടും ശക്തമായി.
പലിശനിരക്ക് ഉയർന്നതലത്തിൽ തുടരുന്നത് ഡോളറിനും ബോണ്ടിനും കരുത്താവും.
∙ ആഭരണ പ്രേമികൾക്ക് ആശ്വാസം പകർന്നും നിക്ഷേപകർക്ക് നിരാശ നൽകിയും രാജ്യാന്തര സ്വർണവില ഔൺസിന് 42 ഡോളർ ഇടിഞ്ഞ് 4551 ഡോളറിൽ എത്തി. കേരളത്തിൽ ഇന്ന് വില ഇടിയും.
ഓഹരികളിൽ നഷ്ടത്തിന്റെ കാഹളം
യുഎസ് ഫെഡിന്റെ നയപ്രഖ്യാപനം, എണ്ണവില വർധന എന്നിവയുടെ പശ്ചാത്തലത്തിൽ ഓഹരി വിപണികളിൽ നഷ്ടത്തിന്റെ കാഹളമാണ് അലയടിക്കുന്നത്.
യുഎസിൽ ഡൗ ജോൺസ് 0.57% താഴ്ന്നു. തുടർച്ചയായ 5-ാം ദിവസമാണ് നഷ്ടം.മഎസ് ആൻഡ് പി500 സൂചിക 0.04% താഴ്ന്നു.
നാസ്ഡാക് സൂചിക 0.04% ഉയർന്നു.
ആൽഫബെറ്റ് ആവേശം
ഗൂഗിളിന്റെ മാതൃകമ്പനിയും ‘മഗ്നിഫിസന്റ് സെവൻ’ എന്നറിയപ്പെടുന്ന 7 പ്രമുഖ ടെക് ഭീമന്മാരിൽ ഒന്നുമായ ആൽഫബെറ്റ് ജനുവരി-മാർച്ച് പാദ പ്രവർത്തനഫലം പുറത്തുവിട്ടു. കണക്കുകള്ഡ നിരീക്ഷക പ്രവചനങ്ങളെ കടത്തിവെട്ടി.
ലാഭം (നെറ്റ് ഇൻകം) മുൻവർഷത്തെ സമാനപാദത്തിലെ 34.54 ബില്യൻ ഡോളറിൽ നിന്ന് 81% വർധിച്ച് 62.57 ബില്യനിലെത്തി. പ്രതി ഓഹരി ലാഭം (ഇപിഎസ്/ഏർണിങ്സ് പെർ ഷെയർ) 2.81 ഡോളറിൽ നിന്ന് മുന്നേറിയത് 5.11 ഡോളറിലേക്ക്.
∙ ഗൂഗിൾ ക്ലൗഡിന്റെ വരുമാനം 61% ഉയർന്നു. ഇതും പ്രവചനങ്ങളെ ഭേദിച്ചു.
∙ എഐ സേവനരംഗത്ത് ഗൂഗിൾ ക്ലൗഡിന്റെ മികച്ച പ്രകടനമാണ് നേട്ടത്തിന് സഹായിച്ചതെന്ന് ആൽഫബെറ്റ് പ്രതികരിച്ചു. ∙ 2026ലെ മൂലധനച്ചെലവ് അനുമാനം (ക്യാപിറ്റൽ എക്സ്പെൻഡിചർ ഗൈഡൻസ്) കമ്പനി 180 ബില്യനിൽ നിന്ന് 190 ബില്യനാക്കി പുതുക്കിയിട്ടുണ്ട്. Updating… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

