മ്യൂസിക് സ്ട്രീമിംഗ് രംഗത്ത് ദീർഘകാലമായി പ്രധാനിയായിരുന്ന സ്പോട്ടിഫൈ ഉപേക്ഷിച്ച് പൂർണ്ണമായും യൂട്യൂബ് മ്യൂസിക്കിലേക്ക് (YouTube Music) ചുവടുമാറുന്ന ഉപയോക്താക്കൾക്കായി പുതിയ സൗകര്യം. വര്ഷങ്ങളായി ശേഖരിച്ചുവെച്ച പ്രിയപ്പെട്ട
പാട്ടുകളും പ്ലേലിസ്റ്റുകളും നഷ്ടപ്പെടാതെ എങ്ങനെ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറ്റാം എന്ന ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. മുൻകാലങ്ങളിൽ മറ്റ് പ്ലാറ്റ്ഫോമുകളിലെ പാട്ടുകൾ മാറ്റാൻ ബാഹ്യമായ ടൂളുകളുടെ സഹായം തേടേണ്ടിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ സംവിധാനം നേരിട്ട് യൂട്യൂബ് മ്യൂസിക് ആപ്പിനുള്ളിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്താൻ ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം അംഗത്വം ഉണ്ടായിരിക്കേണ്ടതാണ്.
പ്രീമിയം ലൈറ്റ് പാക്കേജ് ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമല്ല. പ്ലേലിസ്റ്റുകൾ മാറ്റുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ:
– യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക.
– മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
– Settings > Privacy and data തിരഞ്ഞെടുക്കുക.
– Transfer playlists from other apps എന്ന ഓപ്ഷനിലേക്ക് പോവുക.
ട്യൂൺ മൈ മ്യൂസിക് (TuneMyMusic) എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ പ്രക്രിയ പ്രവർത്തിക്കുന്നത്. ആപ്പിനുള്ളിൽ തന്നെ ഇത് ലഭ്യമാക്കിയിട്ടുള്ളതിനാൽ ഉപയോക്താക്കൾക്ക് പ്രത്യേക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല.
തുടര്ന്ന് വിവരങ്ങൾ നൽകി ആവശ്യമായ പ്ലേലിസ്റ്റുകളോ മുഴുവൻ ലൈബ്രറിയോ സെലക്ട് ചെയ്ത് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. വലിയ പ്ലേലിസ്റ്റുകൾ ആണെങ്കിൽ പ്രക്രിയ പൂർത്തിയാകാൻ അൽപ്പം സമയം എടുത്തേക്കാം.
അപൂർവ്വമായി ചില ട്രാക്കുകൾ കൃത്യമായി വരാതിരിക്കുകയോ തെറ്റായ പാട്ടുകൾ കയറിവരികയോ ചെയ്യാമെങ്കിലും, പഴയ മ്യൂസിക് ശേഖരം നഷ്ടപ്പെടാതെ പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറ്റാൻ ഈ സംവിധാനം ഏറെ സഹായകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

