UPDATE AT 2PM
സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും റെക്കോർഡ് തകർത്ത് കുതിച്ചുകയറുന്നു. രാവിലെ 295 രൂപ മുന്നേറി ആദ്യമായി 15,000 രൂപ കടന്ന ഗ്രാംവില, ഉച്ചയ്ക്ക് 175 രൂപ കൂടി വർധിച്ച് 15,315 രൂപയിലെത്തി.
രാവിലെയും ഉച്ചയ്ക്കുമായി 3,760 രൂപ ഉയർന്ന് 1,22,520 രൂപയാണ് പവൻവില. പവൻ ചരിത്രത്തിലാദ്യമായി 1.20 ലക്ഷം രൂപ ഭേദിച്ചതും ഇന്നായിരുന്നു.
ജിഎസ്ടിയും (3%) പണിക്കൂലിയും (3-35%), ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോൾ മിനിമം 1.30 ലക്ഷം രൂപയുണ്ടെങ്കിലേ കേരളത്തിൽ ഒരു പവൻ ആഭരണം ഇന്ന് വാങ്ങാനാകൂ.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 140 രൂപ വർധിച്ച് 12,665 രൂപയെന്ന സർവകാല ഉയരത്തിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 380 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,580 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 380 രൂപ.
രാജ്യാന്തര സ്വർണവില ഔൺസിന് ഇതാദ്യമായി 5,300 ഡോളർ കടന്നു.
ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് കേരളത്തിലുമുണ്ടായത്. ഒരുഘട്ടത്തിൽ 5,311.29 ഡോളർ വരെ ഉയർന്ന വില ഇപ്പോഴുള്ളത് 5,287 ഡോളറിൽ.
എന്തുകൊണ്ടാണ് കേരളത്തിലും രാജ്യാന്തര വിപണിയിലും സ്വർണവില ബ്രേക്കില്ലാതെ മുന്നേറുന്നത്?
വിശദാംശങ്ങൾ താഴെ വായിക്കാം:
UPDATE AT 10.30AM
സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കുത്തനെ കുതിക്കുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് 295 രൂപ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 15,140 രൂപയിലെത്തി.
2360 രൂപ വർധിച്ച് 1,21,120 രൂപയാണ് പവൻവില. ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ 1.20 ലക്ഷം രൂപയും ഭേദിക്കുന്നത്.
രാജ്യാന്തര വിപണിയുടെ നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഭ്യന്തരവും വിദേശവുമായ നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഡോളറിന്റെ വൻ വീഴ്ചയുമാണ് സ്വർണത്തിന് ആവേശമാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് നിർണായക പണനയം പ്രഖ്യാപിക്കുമെന്നതും സ്വർണവിലയെ മുന്നോട്ടുനയിക്കുന്നു.
രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 5200 ഡോളർ ഭേദിച്ചു. 150ലേറെ ഡോളർ മുന്നേറി 5238 ഡോളറാണ് നിലവിലെ വില.
ഒരുവേള വില 5247.12 ഡോളർ എന്ന സർവകാല ഉയരത്തിൽ എത്തിയിരുന്നു.
1) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡ് വിഷയത്തിൽ ഉൾപ്പെടെ യൂറോപ്യൻ സംഖ്യകക്ഷികളുമായി തെറ്റിയത് യുഎസ്-യൂറോപ്പ് ബന്ധം വഷളാക്കി. 2) സമാധാന ചർച്ചകൾക്കിടയിലും റഷ്യ-യുക്രെയ്ൻ യുദ്ധം അതിരൂക്ഷം
3) ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്ന ആശങ്ക മധ്യേഷ്യയെയും ആഗോള സമ്പദ്മേഖലയെയും കലുഷിതമാക്കുന്നു
ഇത്തരം സാഹചര്യങ്ങൾ സ്വർണ നിക്ഷേപങ്ങൾക്ക് നൽകുന്ന ‘സുരക്ഷിത താവളം’ എന്ന പെരുമയാണ് വില കൂടാൻ മുഖ്യകാരണം.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 4-വർഷത്തെ താഴ്ചയിലേക്ക് വീണതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. ആഗോളതലത്തിൽ കറൻസികളുടെ മൂല്യം അസ്ഥിരമായതിനാൽ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണമാണ് ഇപ്പോൾ കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടുന്നത്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കുമെങ്കിലും പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ല.
അതേസമയം, പലിശനിരക്ക് കുറച്ചേ പറ്റൂ എന്ന കടുംപിടിത്തത്തിലാണ് ട്രംപ്. ഫെഡറൽ റിസർവ് ട്രംപിന് വഴങ്ങുന്നില്ലെങ്കിൽ ട്രംപും ഫെഡും തമ്മിലെ പോര് കനക്കും.
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പകരക്കാരനെ ട്രംപ് വൈകാതെ പ്രഖ്യാപിക്കും.
∙ നിലവിൽ സ്വതന്ത്രമായാണ് യുഎസ് ഫെഡ് പ്രവർത്തിക്കുന്നത്. എന്നാൽ, ഫെഡിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള ശ്രമമാണ് ട്രംപിന്റേത്.
അങ്ങനെയുണ്ടായാൽ അത് ഫെഡിന്റെയും യുഎസിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇതും ഫലത്തിൽ നേട്ടമാകുന്നത് സ്വർണത്തിനാണ്.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 245 രൂപ ഉയർന്ന് റെക്കോർഡ് 12,525 രൂപയായി.
വെള്ളിവില ഗ്രാമിന് 10 രൂപ മുന്നേറി 380 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) കണക്കുപ്രകാരം 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 240 രൂപ ഉയർന്ന് 12,435 രൂപയാണ്.
വെളളിക്ക് ഇവരും 380 രൂപതന്നെ നിശ്ചയിച്ചു.
∙ രാജ്യാന്തരവില കൂടുതൽ ഉയരത്തിലേക്ക് നീങ്ങുന്നതായാണ് ട്രെൻഡ്. ഇതു തുടർന്നാൽ ഇന്ന് ഉച്ചയ്ക്കോ വൈകിട്ടോ കേരളത്തിൽ സ്വർണവില ഇനിയും ഉയരാം.
∙ അതേസമയം, രാജ്യാന്തരവിലയുടെ വമ്പൻ മുന്നേറ്റം മുതലെടുത്ത് ലാഭമെടുപ്പ് സമ്മർദം അലയടിച്ചാൽ വില ഇടിയും. ഇത് കേരളത്തിലെ വില താഴാനും സഹായിക്കും.
∙ സ്വർണവില ഇന്ന് കേരളത്തിൽ കുതിച്ചുകയറുമെന്ന് ഇന്നത്തെ ‘
’ വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

