അമേരിക്കയുമായി ഇനി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ ഇറാൻ, പാക്കിസ്ഥാൻ മുേഖന തുടർചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത് എന്തുകൊണ്ടാകും? ആണവ വിഷയത്തിൽ ചർച്ച പിന്നീടാകാമെന്നും ഹോർമുസ് തുറക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാമെന്നും ഇറാൻ വ്യക്തമാക്കിയത് എന്തുകൊണ്ട്?
ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടി ഇറാന് കനത്ത ആഘാതമാകുന്നെന്നാണ് സൂചന. കയറ്റുമതി ഏറെക്കുറെ സ്തംഭിച്ചെങ്കിലും ഇറാൻ ക്രൂഡ് ഓയിൽ ഉൽപാദനം തുടരുകയാണ്.
ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ സൂക്ഷിക്കാനുള്ള സംഭരണികൾ ഏറെക്കുറെ നിറയാറായി.
ഇനിയും ഉൽപാദനം തുടരുകയും കയറ്റുമതി സാധ്യമാകാതിരിക്കുകയും െചയ്താൽ എണ്ണ എവിടെ സൂക്ഷിക്കും? ഇറാന്റെ എണ്ണകയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിലെ സംഭരണിയുടെ ശേഷി 30 മില്യൻ ബാരലാണ്. അത് ഏറക്കുറെ നിറഞ്ഞു.
ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന പഴയ എണ്ണക്കപ്പൽ പൊടിതട്ടിയെടുത്ത് പ്രതിസന്ധിയുടെ ആക്കംകുറയ്ക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്.
30 വർഷം പഴക്കമുള്ള ‘നഷ’ എന്ന ഈ എണ്ണക്കപ്പലിന്റെ ശേഷിയും പരിമിതമാണ്. ഏതാണ്ട് 13 മില്യൻ ബാരൽ എണ്ണകൂടി സംഭരിക്കാനുള്ള ശേഷിയാണ് ഇറാന് ഇനി ബാക്കിയുള്ളത്.
ഓരോ ദിവസവും ഒരു മില്യൻ മുതൽ 1.1 മില്യൻ വരെ അധികമായി സംഭരണികളിലേക്ക് എത്തുന്നുമുണ്ട്. അങ്ങനെയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ സംഭരണികൾ നിറയും.
ഉൽപാദനം നിർത്തിവയ്ക്കുമോ?
ഉൽപാദനം നിർത്തുക അഥവാ എണ്ണക്കിണറുകൾ (ഓയിൽ റിസർവോയറുകൾ) അടയ്ക്കുകയെന്നത് എളുപ്പമല്ല.
ഒട്ടേറെ സാങ്കേതിക പ്രക്രിയകൾ ഇതിനാവശ്യമാണ്. എന്നാൽ, പ്രധാന വെല്ലുവിളി മറ്റൊന്നാണ്.
എണ്ണക്കിണറുകൾ ദീർഘകാലം അടച്ചാൽ അതിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ഭാവിയിലെ ഉൽപാദനത്തെ സാരമായി ബാധിക്കും.
ഇറാന് വിദേശനാണയ ശേഖരം കിട്ടുന്ന പ്രധാന മാർഗമാണ് എണ്ണ വിതരണമെന്നിരിക്കേ, ഇത്തരത്തിൽ എണ്ണക്കിണറുകൾ അടച്ച് സ്വയം പ്രതിസന്ധി വരുത്തിവയ്ക്കാൻ അവർ തയാറാവില്ല.
മാത്രമല്ല, എണ്ണ ഉൽപാദനം നിർത്തുന്നത് അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങിയതിന് തുല്യമായി വിലയിരുത്തപ്പെടുമെന്ന ചിന്തയും ഇറാനുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസുമായി ഹോർമുസ് വിഷയത്തിൽ ചർച്ചയാകാമെന്ന നിലപാടിലേക്ക് ഇറാൻ കടന്നതെന്നാണ് വിലയിരുത്തൽ.
∙ പൂർണമായി നിർത്തുന്നതിന് പകരം ഉൽപാദനം വെട്ടിച്ചുരുക്കാൻ ഇറാൻ ശ്രമിച്ചേക്കും.
∙ പഴയ ടാങ്കറുകൾ പുനരുജ്ജീവിപ്പിച്ച് എണ്ണ സംഭരിക്കാനുള്ള ശ്രമങ്ങളും നടക്കും.
കയറ്റുമതി നിലച്ചോ?
ഹോർമുസ് വഴി ഇറാന്റെ തുറമുഖത്തേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുകയാണ് യുഎസ് സൈന്യം. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ ഇറാനിയൻ, റഷ്യൻ എണ്ണകളുടെ ഉപരോധം യുഎസ് പ്രസിഡന്റ് ട്രംപ് ഒരുമാസത്തേക്ക് ഒഴിവാക്കിയിരുന്നു.
റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് ട്രംപ് വീണ്ടും നീട്ടിയെങ്കിലും ഇറാന് ഈ അനുകൂല്യം നൽകിയില്ല. ഫലത്തിൽ, ഇറാന്റെ എണ്ണയ്ക്ക് ഉപരോധം പുനഃസ്ഥാപിക്കപ്പെട്ടു.
ഉപരോധവും ഹോർമുസിലെ തടസ്സവും നിലനിൽക്കുന്നുണ്ടെങ്കിലും ഇറാന് മൂന്നിലൊന്ന് വീതം കപ്പലുകളെ ഹോർമുസ് കടലിടുക്ക് മറികടന്ന് പുറത്തെത്തിക്കാൻ സാധിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
മറ്റൊന്ന്, ഇറാനിലെയും പശ്ചിമേഷ്യയിലും എണ്ണ വിതരണം സ്തംഭിക്കുന്നത് വില വീണ്ടും കത്തിക്കയറാൻ ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിൽ യുഎസും ചർച്ചയ്ക്ക് സന്നദ്ധമായേക്കും.
ഇറാനുമായി ഇനി ഫോണിൽ ചർച്ചയാകാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

