ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ആശുപത്രിക്കുള്ളിലേക്ക് കരിക്ക് പ്രവേശിപ്പിക്കില്ലെന്ന ബോർഡ് തൃശൂർ സ്വദേശികളായ ആന്റണിയുടെയും നിലിൻ ബാബുവിന്റെയും ശ്രദ്ധയിൽ പെടുന്നത്. കരിക്കിന്റെ തൊണ്ട് നിർമാർജനം ചെയ്യാൻ വഴിയില്ലാത്തതാണ് ആശുപത്രികളെ ഇത്തരമൊരു ബോർഡിലേക്ക് നയിച്ചത്.
എന്നാൽ കസിൻ സഹോദരങ്ങളായ ആൻറണിയുടെയും നിലിന്റെയും ചിന്ത മറ്റൊരു വഴിക്കായിരുന്നു. എന്തുകൊണ്ട് കരിക്കിനെ എവിടെയും കൊണ്ടുനടക്കാവുന്ന രൂപത്തിലേക്ക് മാറ്റിക്കൂട.
ഗവേഷണങ്ങൾക്കൊടുവിൽ ‘നാച്ചുറപ്പ്’ എന്ന മലയാളത്തിന്റെ സ്വന്തം ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം പൗഡർ ബ്രാൻഡിലേക്ക്.
സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച
ൽ പങ്കെടുത്ത നാച്ചുറപ്പ് ടീം സ്വന്തമാക്കിയത് സ്വപ്നതുല്യമായ നേട്ടം. നിക്ഷേപ പാനലിന്റെ പിന്തുണയ്ക്കൊപ്പം മികച്ച നിക്ഷേപം നേടാനും നാച്ചുറപ്പിന് കഴിഞ്ഞു.
എലവേറ്റിന് ശേഷവും 50 ലക്ഷം രൂപയുടെ നിക്ഷേപം ടീമിനെ തേടിയെത്തി. ബിസിനസ് പിച്ച് കണ്ടതിനു ശേഷമാണ് നേട്ടമെന്നതും ശ്രദ്ധേയം.
എലവേറ്റിന് ശേഷം ബുക്കിങിൽ മൂന്ന് മടങ്ങ് വർധയുണ്ടായെന്നും ആന്റണി പറയുന്നു.
സാഷേ രൂപത്തിൽ ലഭിക്കുന്ന നാച്ചുറപ്പിന്റെ ടെൻഡർ കോക്കനട്ട് വാട്ടർ ഇൻസ്റ്റന്റ് മിക്സ് 200 മില്ലി വെള്ളത്തിൽ ചേർത്താൽ കരിക്കിൻ വെള്ളം റെഡി. രുചിയും ഗുണവും യഥാർത്ഥ കരിക്കിനെ പോലെ തന്നെ.
തുടക്കത്തിൽ സ്പ്രേ ഡ്രൈ ചെയ്താണ് കരിക്കിൻ വെള്ളത്തെ പൗഡർ രൂപത്തിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ഈ പ്രക്രിയയിൽ കരിക്കിൻ വെള്ളത്തിലെ ലവണങ്ങളും മധുരവും നഷ്ടപ്പെടുന്നത് തിരിച്ചടിയായിരുന്നു.
തുടർന്നാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ‘ഫ്രീസ് ഡ്രൈയിങ്’ എന്ന രീതിയിലേക്ക് മാറിയത്.
ഇതോടെ യാതൊരു വിധത്തിലുള്ള പ്രിസർവേറ്റീവുകളോ രാസവസ്തുക്കളോ ചേർക്കാതെ തന്നെ ശരിക്കുള്ള കരിക്കിന്റെ രുചിയിലേക്ക് മാറ്റാൻ കഴിഞ്ഞെന്ന് സ്ഥാപകരിൽ ഒരാളായ ആന്റണി പറഞ്ഞു. നാച്ചുറപ്പ് ഇൻസ്റ്റൻറ് കരിക്കിൻ വെള്ളം ഒരു വർഷത്തോളം സൂക്ഷിച്ചു വക്കാൻ കഴിയും.
25 രൂപയാണ് ഒരു സാഷേയുടെ വില. www.naturupproducts.com എന്ന വെബ്സൈറ്റിലൂടെയും ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള മാർക്കറ്റ് പ്ലേസുകളിൽ നിന്നും നാച്ചുറപ്പ് ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം വാങ്ങാവുന്നതാണ്.
ഒരു കരിക്കിന് ശരാശരി 50 രൂപയ്ക്ക് മുകളിൽ വില വരുമ്പോൾ എങ്ങനെയാണ് ഇൻസ്റ്റൻറ് കരിക്ക് 25 രൂപയ്ക്ക് വിൽക്കുന്നതെന്ന് സംശയം തോന്നുന്നില്ലേ.
ഇതിന് പിന്നിലെ ബിസിനസ് പ്ലാനിങും ആൻറണി പാത്താടൻ വിശദീകരിക്കുന്നു. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്ന് മൊത്തമായാണ് കരിക്ക് വാങ്ങുന്നത്.
വെള്ളം മാറ്റിയ ശേഷം കരിക്ക് ഐസ്ക്രീം കമ്പനികൾക്ക് വിൽക്കും. ഇതോടെ തന്നെ മുടക്കുമുതലിൻറെ വലിയൊരു ഭാഗം തിരിച്ചുവരും.
തൊണ്ട്, ചിരട്ട എന്നിവ എടുക്കാനും കമ്പനികളുണ്ട്.
ചിരട്ടയിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമിച്ച് സൈറ്റിലൂടെ വിൽക്കുന്നുണ്ട്. ഇതോടെ കരിക്ക് വാങ്ങിയ പണം മുതലാവുമെന്നും ആൻറണി വിശദീകരിക്കുന്നു.
ഇന്ത്യയിലെ ആദ്യ കോക്കനട്ട് ബേസ്ഡ് ഹ്രൈഡേഷൻ ബ്രാൻഡായി മാറുകയാണ് നാച്ചുറപ്പിൻറെ ലക്ഷ്യം.
കുറച്ച് വർഷങ്ങൾക്കുള്ളിൽ 100 കോടി മൂല്യമുള്ള കമ്പനിയായി മാറണം. 2024-25 സാമ്പത്തിക വർഷത്തിൽ 1.3 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്.
2025-26ൽ വിൽപന 2.5 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് സാനിധ്യമുണ്ട്.
അധികം വൈകാതെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നാച്ചുറപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

