ന്യൂഡൽഹി ∙ കുടിശികയുടെ മൂന്നിലൊന്നു തിരിച്ചടച്ചാൽ ഔഷധ നിർമാണക്കമ്പനിയായ സ്റ്റെർലിങ് ബയോടെക്കിന്റെ ഉടമകൾക്കെതിരായ വായ്പാത്തട്ടിപ്പു കേസിലെ നടപടികൾ അവസാനിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. സഹോദരങ്ങളും കമ്പനി ഉടമകളുമായ നിതിൻ സന്ദേസര, ചേതൻ സന്ദേസര എന്നിവർക്കെതിരായ ക്രിമിനൽ നടപടി അവസാനിപ്പിക്കാനാണ് വഴിയൊരുങ്ങുന്നത്.
ഏകദേശം 14,000 കോടി രൂപയുടെ വായ്പ കുടിശികയിൽ മൂന്നിലൊന്നു തുക (5,100 കോടി രൂപ) നൽകാമെന്നാണ് സന്ദേസര സഹോദരങ്ങൾ അറിയിച്ചത്.
തുക ഡിസംബർ 17നു മുൻപായി നൽകാമെന്നും ഇരുവരുടെയും അഭിഭാഷകനായ മുകുൾ റോഹത്ഗി അറിയിച്ചു. തുടർന്നാണ് ക്രിമിനൽ നടപടി അവസാനിപ്പിക്കാമെന്നു കോടതി വ്യക്തമാക്കിയത്.
ആന്ധ്രാബാങ്കിന്റെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്ത് കുടിശിക വരുത്തി മുങ്ങിയെന്നായിരുന്നു കേസ്.
2017ൽ ഇന്ത്യ വിട്ട ഇരുവരും അൽബേനിയൻ പാസ്പോർട്ട് നേടിയിരുന്നു.
പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളുടെ ഗണത്തിലായിരുന്നു ഇരുവരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

