ലണ്ടൻ: ആഗോള പുരസ്കാരത്തിന്റെ നിറവിൽ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്പൻ. ബ്രിട്ടനിൽ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്പന്റെ വാറ്റിന് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചത്.
ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്.
ഒറ്റക്കൊമ്പന്റെ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മദ്യത്തിന്റെ ക്വാളിറ്റിയും, വിലയും, പാക്കേജും അടക്കമുള്ളവ കണക്കിലെടുത്താണ് മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്. 800ഓളം കമ്പനികൾ ആറായിരത്തോളം ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഇതിൽ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്പനടക്കം 300 ഓളം ബ്രാൻഡുകൾക്കാണ് നേട്ടം നേടാനായത്. ഒട്ടേറെ വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് ഒറ്റക്കൊമ്പന്റെ നേട്ടം.
കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശിയും നഴ്സുമായ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന രജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്.
നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്തയാണ് ഒറ്റക്കൊമ്പനിലേക്ക് എത്തിച്ചത്. കേരളത്തിൽ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ചാണ് ഒറ്റക്കൊമ്പന്റെ നിർമ്മാണം. നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒറ്റക്കൊമ്പൻ മത്സരത്തിനിറങ്ങുന്നത്.
ആദ്യ വർഷത്തിൽ തന്നെ മൂന്ന് ഇനം വാറ്റിനും അംഗീകാരം നേടാനായി. നിലവിൽ ബ്രിട്ടനിലും അബുദാബിയിലും മാൾട്ടയിലുമാണ് ഒറ്റക്കൊമ്പൻ ലഭ്യമായിട്ടുള്ളത്.
രണ്ട് വർഷം കൊണ്ട് 25000 ബോട്ടിലുകളാണ് ഒറ്റക്കൊമ്പൻ വിറ്റ് പോയത്. ഇന്ത്യൻ മാർക്കറ്റിൽ ഒറ്റക്കൊമ്പനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലുള്ളതെന്നാണ് ബിനു മാണി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്.
നെല്ലിക്കയും ജാതിക്കയും പതിമുഖവുമാണ് ഒറ്റക്കൊമ്പന് പ്രധാനമായും ലഭ്യമായിട്ടുള്ള ഫ്ലേവറുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

