പസഫിക് മേഖലയിൽ യുഎസും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇപ്പോൾ ഹോർമുസ് കടലിടുക്കിൽ നടക്കുന്ന യുഎസ്-ഇറാൻ സംഘർഷം വെറും റിഹേഴ്സലാണെന്ന് കരുതിയാൽ മതിയെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യൻ വംശജനായ മന്ത്രിയുടെ പ്രതികരണം.
ഏത് ചേരിക്കൊപ്പം നിൽക്കണമെന്ന് യുഎസിൽ നിന്നോ ചൈനയിൽ നിന്നോ സിംഗപ്പൂരിനുമേൽ സമ്മർദമുണ്ടോ എന്ന ചോദ്യത്തോടായിരുന്നു വിവിയൻ ബാലകൃഷ്ണൻ പ്രതികരിച്ചത്.
ഇരു രാജ്യങ്ങളുമായും സിംഗപ്പൂരിന് നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കേ 2018ൽ അദ്ദേഹവും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ചുക്കാൻ പിടിച്ചത് വിവിയൻ ബാലകൃഷ്ണൻ ആയിരുന്നു.
സിംഗപ്പൂരിൽ ഏറ്റവുമധികം വിദേശ നിക്ഷേപമുള്ളത് യുഎസിനാണ് വിവിയൻ പറഞ്ഞു.
ഏതാണ് 6000 യുഎസ് കമ്പനികൾക്ക് സിംഗപ്പൂരിൽ ഓഫിസുണ്ട്. അതേസമയം, ചൈനയാകട്ടെ സിംഗപ്പൂരിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.
ചൈനയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം നടത്തുന്ന രാജ്യമാണ് സിംഗപ്പൂരും.
ഈ സാഹചര്യത്തിൽ ചൈനയോ അമേരിക്കയോ എന്ന ചോദ്യമുയർന്നാൽ തീരുമാനമെടുക്കാൻ സിംഗപ്പൂരിന് പ്രയാസമാണെന്ന് വിവിയൻ ബാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, സിംഗപ്പൂരിന്റെ ദേശീയ താൽപ്പര്യം സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസിൽ ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കത്തെയും വിവിയൻ ബാലകൃഷ്ണൻ വിമർശിച്ചു.
ഇറാന്റെ നീക്കം സമാനമായ മറ്റ് പാതകളിൽ ടോൾ പിരിവുണ്ടാകാൻ ഇടയാക്കും. സിംഗപ്പൂരിന് കൂടി സ്വാധീനമുള്ളതാണ് മലേഷ്യ, ഇന്തൊനീഷ്യ എന്നിവയ്ക്കും സമീപമുള്ള മലാക്ക കടലിടുക്ക്.
ഇവിടെ ടോൾ പിരിക്കാനല്ല, സ്വതന്ത്രമായ പാത ഉറപ്പാക്കാനാണ് 3 രാജ്യങ്ങളുടെയും താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

