ഉദുമ∙ പാക്യാരയിലെ ഒറ്റമുറി വീട്ടിൽ വർഷങ്ങളായി തനിച്ച് താമസിച്ചിരുന്ന നാട്ടുകാരുടെ ബമ്പേട്ടൻ ഇനി പള്ളിക്കര ചെർക്കാപ്പാറ മരിയ ഭവന്റെ തണലിൽ.
കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് അവശനിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, മെംബർ ചന്ദ്രൻ നാലാംവാതുക്കൽ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ബഷീർ പാക്യാര, അശോകൻ ചക്കര, പാലിയേറ്റീവ് നഴ്സ് ശ്രീജ എരോൽ, ആശാവർക്കർ സി.
ലീല, ഉദുമയിലെ ടാക്സി ഡ്രൈവർമാർ, നാട്ടുകാർ എന്നിവർ സ്ഥലത്തെത്തി. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണ് അവശതയ്ക്കു കാരണമെന്നു മനസ്സിലായ ഇവർ ബമ്പേട്ടനെ കുളിപ്പിച്ച് വസ്ത്രങ്ങൾ ധരിപ്പിച്ച് ഭക്ഷണം നൽകി.
തുടർന്നാണ് അഗതി മന്ദിരമായ മരിയ ഭവനിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ചെറുപ്പകാലത്ത് നല്ല സാമ്പത്തിക നിലയിലായിരുന്നുവെങ്കിലും പിന്നീട് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതോടെയാണ് തനിച്ചായതെന്നു നാട്ടുകാർ പറഞ്ഞു.
പെൻഷൻ തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്. ശാരീരിക അവശതകളെ തുടർന്ന് വീട്ടിൽനിന്നു പുറത്തിറങ്ങാനാകാതെ ഭക്ഷണം കഴിക്കാതിരുന്നതാണ് കൂടുതൽ അവശനിലയിലാകാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

