കൊച്ചി∙ ലക്ഷം കടക്കുന്നതിനു മുൻപു തന്നെ ആഭരണരീതികളിൽ മലയാളികൾ മാറ്റം വരുത്തിക്കഴിഞ്ഞു. വിവാഹസമ്മാനമായി 100 പവനും 50 പവനും നൽകിയിരുന്നിടത്ത് ഇപ്പോൾ 30, 25, 10, 5 പവൻ എന്ന നിലയിലേക്ക് എത്തി.
10 പവന്റെ സ്വർണാഭരണം പോലും ഉപയോക്താക്കളുടെ ആവശ്യപ്രകാരം വിവാഹാഭരണ സെറ്റ് ആയി തയാറാക്കി നൽകുന്നുണ്ട് ജ്വല്ലറികൾ.
മൂന്നു മാലകളും വളകളും വേണമെന്നുള്ളവർക്ക് അങ്ങനെയും വലിയ നെക്ലേസ് മാത്രം മതി എന്നുള്ളവർക്ക് ആ രീതിയിലും ഒരുക്കി നൽകും. പുതിയ തലമുറ ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെ ആരാധകരായതോടെ വിപണിയും 18 കാരറ്റ് സ്വർണാഭരണങ്ങൾക്കു പിന്നാലെയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

