കാസർകോട് ∙ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾക്കു പാർക്കിങ് ഫീയുടെ പേരിൽ യാത്രക്കാർക്ക് ദുരിതം. കാസർകോട് സ്റ്റേഷനിൽ നിശ്ചിത പാർക്കിങ് സംവിധാനം അറിയാതെ വാഹനങ്ങൾ വയ്ക്കുന്നവരാണ് കുടുങ്ങുന്നത്.
കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഒരു ഡോക്ടർ കാറുമായി ചെന്നപ്പോൾ 200 രൂപയാണ് പാർക്കിങ് ഫീ ആവശ്യപ്പെട്ടത്. 200 രൂപ ബിൽ കിട്ടിയപ്പോൾ അതു തന്നെയാണോ എന്നു തിരിച്ചുചോദിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 6 മണിക്കൂർ പാർക്കിങ്ങിന് 60 രൂപയും 12 മണിക്കൂറിനു 100 രൂപയും 24 മണിക്കൂറിന് 200 രൂപയും 36 മണിക്കൂറിനു 300 രൂപയുമാണ് നിരക്ക്.
കോഴിക്കോട് സ്റ്റേഷനിലെ നിരക്ക് കണ്ട ഡോക്ടർ കാസർകോട് സ്റ്റേഷനിൽ പാർക്കിങ് ജീവനക്കാരൻ 200 രൂപ പാർക്കിങ് ഫീ വാങ്ങിയതിനെതിരെ പരാതി നൽകി.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ പ്രീമിയം പാർക്കിങ് 200 രൂപ എന്നായിരുന്നു മറുപടി. എന്നാൽ പാർക്കിങ് ഏരിയയിൽ അങ്ങനെ ബോർഡ് ഉണ്ടായിരുന്നില്ലെന്നും മധ്യഭാഗം കീറിയ ഒരു ബാനർ ഉണ്ടായിരുന്നുവെങ്കിലും അതിൽ നിരക്കു രേഖപ്പെടുത്തിയത് കണ്ടില്ലെന്നും ഡോക്ടർ പറഞ്ഞു.
പ്രീമിയം ആണെങ്കിൽ അതിന്റെ മാനദണ്ഡപ്രകാരം മേൽക്കൂര ഉണ്ടാകണം. എന്നാൽ അതുപോലും ഇല്ലാത്ത പാർക്കിങ് ഏരിയയ്ക്കാണ് അന്യായ തുക ഈടാക്കുന്നതെന്നും പരാതിയിൽ ബോധ്യപ്പെടുത്തി.
60 രൂപ നൽകേണ്ട സ്ഥാനത്താണ് 200 രൂപ നൽകേണ്ടിവന്നതെന്ന് ഡോക്ടർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

