റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്താനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും നീക്കങ്ങൾ സജീവമാക്കിയതിനു പിന്നാലെ കൂപ്പുകുത്തി ക്രൂഡ് ഓയിൽ വില. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.75% ഇടിഞ്ഞ് ഒരുമാസത്തെ താഴ്ചയായ 57.97 ഡോളറിൽ എത്തി.
ബ്രെന്റ് വില 1.44% നഷ്ടവുമായി 62.47 ഡോളർ. ഇന്ത്യയ്ക്ക് ആശ്വാസം ക്രൂഡ് വില ഇടിയുന്നത് ഇന്ത്യയ്ക്ക് വൻ ആശ്വാസമാണ്.
കാരണം, ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിലയിടിയുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും.
കൈവശമുള്ള വിദേശനാണയം ലഭിക്കാൻ കഴിയും. ഡോളറിനുള്ള ഡിമാൻഡ് മിതപ്പെടും.
രൂപ കരകയറും. ഇന്നലെ ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിൽ ആദ്യമായി 89ലേക്ക് ഇടിഞ്ഞിരുന്നു.
റെക്കോർഡ് താഴ്ചയായ 89.61 വരെ രൂപയെത്തി. മാത്രമല്ല, ഡിസ്കൗണ്ട് നിരക്കിൽ കിട്ടിയിരുന്ന റഷ്യൻ എണ്ണയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനാൽ, ബദൽ എണ്ണയിലേക്ക് ഇന്ത്യ ശ്രദ്ധ മാറ്റിയിട്ടുണ്ട്.
ഇത്രകാലം ‘വിലക്കുറവ്’ എന്ന ആനുകൂല്യത്തിന്റെ പിൻബലത്തിലായിരുന്നു ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി. ഉപരോധമുള്ളതിനാൽ ഇനി വാങ്ങുക എളുപ്പമല്ല.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങിയിരുന്ന റലിയൻസും ഇറക്കുമതി അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയിരുന്നു. റഷ്യയ്ക്കാണ് വലിയ നേട്ടം
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളിലൊന്നാണ് റഷ്യ.
സമാധാനനീക്കം വിജയിച്ചാൽ റഷ്യയ്ക്കുമേലുള്ള ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധവും മാറും.
ഇതോടെ, റഷ്യൻ എണ്ണ ആർക്കും വാങ്ങാമെന്ന സ്ഥിതിയാകും. ഉപരോധമുള്ളതിനാൽ ഇത്രകാലം വിൽക്കാനാവാതെ സംഭരിച്ചുവച്ച എണ്ണ വലിയതോതിൽ റഷ്യ വിപണിയിലിറക്കും.
റിഫൈനറികളുടെ ഉൽപാദനം ഊർജിതവുമാക്കും. റഷ്യയിൽ നിന്നുള്ള എണ്ണയൊഴുക്ക് ശക്തിപ്പെടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ക്രൂഡ് വില ഇടിയുന്നത്. വെട്ടിലായി സെലൻസ്കി
അതേസമയം, യുഎസ് മുന്നോട്ടുവച്ച 28-വ്യവസ്ഥകളോട് കൂടിയ സമാധാനഡീൽ അംഗീകരിക്കാനാവില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു.
റഷ്യയ്ക്ക് വേണ്ടിയുള്ള ഡീൽ ആണതെന്നും സ്വാതന്ത്ര്യവും പരമാധികാരവും യുക്രെയ്ൻ അടിയറവു വയ്ക്കില്ലെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. ട്രംപുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരാഴ്ചയ്ക്കകം ഡീൽ അംഗീകരിക്കണമെന്നാണ് യുക്രെയ്നോട് ട്രംപ് ആവശ്യപ്പെട്ടത്. ∙ യുഎസ് മുന്നോട്ടുവച്ച പ്രൊപ്പോസൽ അംഗീകരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്നോട് ആവശ്യപ്പെട്ടു.
ഡീൽ നിരസിച്ചാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും യുക്രെയ്നിനുള്ളിലേക്ക് റഷ്യൻ സൈന്യം കൂടുതൽ മുന്നേറുമെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി. ഇനിയെന്തിന് ഡിസ്കൗണ്ട്?
റഷ്യയിൽ നിന്ന് എണ്ണ വിതരണം വീണ്ടും ശക്തിപ്പെട്ടാലും പഴയപോലെ ഡിസ്കൗണ്ട് ലഭ്യമാക്കാൻ റഷ്യ തയാറാവില്ലെന്നും സൂചനയുണ്ട്.
യുദ്ധപശ്ചാത്തലത്തിൽ ഉപരോധം വന്നതിനാലായിരുന്നു ഇന്ത്യയെയും ചൈനയെയും ഒപ്പംനിർത്താനും എണ്ണക്കമ്പനികളുടെ പ്രവർത്തനവും വരുമാനവും മുടങ്ങാതിരിക്കാനും ഉന്നമിട്ട് റഷ്യ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തത്. ഉപരോധം നീങ്ങിയാൽ റഷ്യയ്ക്ക് ഡിസ്കൗണ്ട് തുടരേണ്ട
അവസ്ഥ ഉണ്ടാവില്ല. യൂറോപ്പിൽ നിന്നുൾപ്പെടെ കൂടുതൽ ഉപഭോക്തൃരാജ്യങ്ങളെ കിട്ടുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

