ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓസ്ട്രേലിയയിലെ പ്രമുഖ വ്യവസായ പ്രമുഖർ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് വഴിതുറന്നു. രാജ്യത്തെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഓസ്ട്രേലിയയിലെ മുൻനിര സ്ഥാപനമായ ഓസ്ട്രേലിയൻസൂപ്പർ, ഇന്ത്യയിൽ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര് ആണ് ഈ നിക്ഷേപ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള നിക്ഷേപകർക്ക് ലഭിക്കുന്ന അനുകൂല സാഹചര്യങ്ങളും ഈ നിക്ഷേപ തീരുമാനത്തിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയുമായുള്ള വ്യാപാര, സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഓസ്ട്രേലിയയിലെത്തിയത്. മെൽബണിൽ അദ്ദേഹത്തിന് പ്രവാസി സമൂഹം ഊഷ്മളമായ സ്വീകരണം നൽകി.
വ്യാപാരം, പ്രതിരോധം, സാമ്പത്തിക മേഖലകൾ എന്നിവയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക ചർച്ചകളാണ് സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
വിവിധ വ്യവസായ പ്രമുഖരുമായുള്ള സംയുക്ത യോഗത്തിലും പ്രവാസികളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

