അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈയുടെ എതിരാളികള്‍.
രാത്രി 7.30ന് അഹമ്മദാബാദിലാണ് മത്സരം. ജയിച്ച് തുടങ്ങി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിരുന്നു.
രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്തിന് നിര്ണായകമെങ്കില് മുംബൈയ്ക്കിത് ജീവന്മരണ പോരാട്ടം.
ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിലാണ് ടൈറ്റന്‍സിന്റെ പ്രതീക്ഷ. ഹാട്രിക് അര്‍ധസെഞ്ച്വറികളുമായി ഗില്ലാട്ടം തുടര്‍ന്നാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാകും.
ബുംറയും ബോള്‍ട്ടുമടക്കമുള്ള മുംബൈ ബോളിങ്ങിനെ കരുതലോടെ നേരിട്ട് വന്‍ സ്കോര്‍ നേടാന്‍ കരുത്തുണ്ട് ടൈറ്റന്‍സിന്റെ ബാറ്റര്‍മാര്‍ക്ക്. ബോളിങ്ങില്‍ റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ത്രയം മുംബൈയ്ക്ക് തലവേദനയാകുമെന്നുറപ്പ്.
റാഷിദ് ഖാനും വാഷിങ്ടണ്‍ സുന്ദറുമടങ്ങുന്ന സ്പിന്നര്‍മാരും ചേരുന്നതോടെ ഗുജറാത്ത് സെറ്റ്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ എട്ടില്‍ അഞ്ചിലും ജയം ഗുജറാത്തിനായിരുന്നു.
പക്ഷേ കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഗുജറാത്തിനെ വീഴ്ത്തി. ആ തോല്‍വിക്ക് പകരം വീട്ടാനാകും ഇന്ന് ഗില്ലും സംഘവും കളത്തിലിറങ്ങുക.
ഇരു ടീമുകളുടേയും സാധ്യതാ ഇലവന് അറിയാം… ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്ശന്, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, ഷാരൂഖ് ഖാന്, റാഷിദ് ഖാന്, അശോക് ശര്‍മ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ. മുംബൈ ഇന്ത്യന്‍സ്: റയാന് റിക്കല്ടണ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, തിലക് വര്‍മ്മ, മായങ്ക് റാവത്ത്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ഗസന്‍ഫാര്‍.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

